ലോകമെമ്പാടുമുള്ള ചൂഷിതരായ അധ്വാനവർഗത്തിനെ അഭിസംബോധന ചെയ്യാനും ആഗോള മുതലാളിത്ത- ഉത്പാദനക്രമത്തിനെ എതിർത്ത് ബദൽമാർഗങ്ങൾ ഉയർത്തിപ്പിടിക്കാനും മാർക്സിസ്റ്റുകാർക്ക് ഒരു ഫിലോസഫിയുടെ ആവശ്യം ഉണ്ടോ..? ബുദ്ധിജീവികൾക്ക് വായിച്ചു രസിക്കാമെന്നല്ലാതെ അത്തരം കൊസ്രാക്കൊള്ളികൾ കൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രയോജനം..? വൈരുദ്ധ്യാത്മകഭൗതികവാദം കൊണ്ട് എന്താണ് ഗുണം..? കുറച്ച് പേർക്കെങ്കിലും ഉള്ളൊരു സംശയം ആണിത്..
അടിസ്ഥാനപരമായി വൈരുദ്ധ്യാത്മക ഭൗതികവാദം മുന്നോട്ടുവെക്കുന്ന സംഗതികൾ എന്തൊക്കെയാണ്..? അതിന്റെ സാമൂഹ്യപ്രസക്തി എന്താണ്..? നോക്കാം..
1) പ്രപഞ്ചം യഥാർത്ഥവും ഭൗതികമായ അസ്ഥിത്വമുള്ളതുമാണ്. നാം കാണുന്ന ഈ ലോകം വാസ്തവത്തിൽ ഉള്ളതുതന്നെ. മറ്റൊരാളുടെ ചിന്തയോ ഭാവനയോ അല്ല ഈ ലോകം എന്നർത്ഥം.. മാത്രമല്ല ചിന്തകൾക്കോ,വികാരവിചാരങ്ങൾക്കോ മനസ്സിൽ നടത്തുന്ന ആജ്ഞകൾക്കോ അനുസരിച്ച് ഈ ലോകത്ത് മാറ്റങ്ങൾ വരുത്തുവാനും സാധ്യമല്ല. അതിന് പ്രവർത്തിക്കുക തന്നെ വേണം..
പ്രസക്തി -----എന്താണ് ഈ വാദത്തിന്റെ പ്രസക്തി..? അദ്വൈതവേദാന്തം പോലുള്ള സിദ്ധാന്തങ്ങൾ അനുസരിച്ച് ലോകം മായയോ, നമ്മുടെ വെറും തോന്നലോ ഒക്കെയാണ്.. അല്ലെങ്കിൽ അയഥാർത്ഥമാണ്.. അങ്ങനെയാണെങ്കിൽ നാം ഇവിടെ നടത്തുന്ന പ്രസംഗങ്ങൾക്കും പ്രവർത്തനങ്ങൾക്കും എന്ത് പ്രസക്തി..? എന്തിനാണ് നാം മനുഷ്യാവകാശലംഘനങ്ങൾക്കെതിരെയും വിധ്വംസകശക്തികൾക്കെതിരെയും ശബ്‌ദിക്കുന്നത്..? വിശപ്പും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒക്കെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്..? ലോകം വെറും ഒരു തോന്നൽ ആണെങ്കിൽ ഇവിടുത്തെ സർവഅനീതികളും ചൂഷണങ്ങളും വെറും മായയാണെന്ന് സമാധാനിച്ച് വീട്ടിൽ ഇരുന്നാൽ പോരെ..? അയഥാർത്ഥമായ ക്രൂരതകൾക്കും ബലാത്സംഗങ്ങൾക്കും ശിക്ഷ വിധിക്കേണ്ട കാര്യമുണ്ടോ..?
ഇങ്ങനെ ചിന്തിച്ചുപോയാൽ ഒരു കാര്യം നമുക്ക് വ്യക്തമാവും.. നമുക്ക് ചുറ്റുമുള്ള സമൂഹവും സഹജീവികളും നാം ജീവിക്കുന്ന വ്യവസ്ഥിതി തന്നെയും യഥാർത്ഥമാണ്.. അവരുടെ നിലവിളികളും അവയുടെ കാരണങ്ങളും ഒക്കെ.. ഇത് കാണാനും പ്രതികരിക്കാനും നമുക്ക് കഴിയണമെങ്കിൽ നമ്മൾ ഭൗതികവാദികൾ ആകാതെ തരമില്ല. മൂർത്തമായ സാഹചര്യങ്ങളെ മൂർത്തമായി വിശകലനം ചെയ്യുക എന്ന ലെനിന്റെ പ്രയോഗമാണ് ലോകത്തെ മാറ്റിമറിക്കാൻ ആവശ്യം.. അല്ലാതെ സുഖലോലുപമായ, കഷ്ടപ്പാട് എന്തെന്നറിയാത്ത സമൂഹത്തിലെ ഉന്നതമായ സ്ഥാനങ്ങളിൽ ഇരുന്ന് ധ്യാനം നടത്തി ലോകം വെറും മായയാണെന്ന വാചാടോപങ്ങളല്ല..
അത് യുക്തിരഹിതം മാത്രമല്ല.. സർവ അധർമങ്ങളെയും അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അരാജകത്വത്തെയും ന്യായീകരിച്ച് അവയെ നിലനിർത്താൻ പ്രാപ്തമായ ചൂഷകരുടെ തത്വശാസ്ത്രം കൂടിയാണത്.
2) ഭൗതികലോകത്തിൽ നിന്നാണ് ആശയങ്ങളുടെ ജനനം.. തലച്ചോറ് എന്ന ബൗദ്ധികവസ്തുവിൽ നിന്നാണ് ആശയങ്ങളും വികാരങ്ങളും ചിന്തകളും രൂപം കൊള്ളുന്നത്.. തിരിച്ചല്ല.. ആശയങ്ങളോ ചിന്തകളോ തോന്നലുകളോ ഭൗതികവസ്തുക്കൾക്ക് ജന്മം നൽകുന്നില്ല.. ദൈവം എന്നതും മനുഷ്യചിന്തയിൽ വിരിഞ്ഞ ഒരു ഭാവന ആയതിനാൽ അത് ഭൗതിക പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന വാദവും തള്ളപ്പെടുന്നു..
പ്രസക്തി ----- ഭൗതികവാദത്തിന്റെ മറ്റൊരു തത്വം.. ഇത് ഉന്നയിക്കപ്പെടാൻ ഒരു കാരണമുണ്ട്. നമ്മുടെ സമൂഹത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒട്ടനേകം ആശയങ്ങളുണ്ട്.. നല്ലതും ചീത്തയുമായവ.. രാഷ്ട്രീയതാല്പര്യങ്ങൾ മുതൽ വർഗീയചിന്തകൾ വരെ ഇങ്ങനെ ഭൗതികസമൂഹത്തെ പൊതിഞ്ഞിരിക്കുന്ന ആശയങ്ങളുടെ മേൽപ്പുരയിൽ ഉൾപ്പെടുന്നു..
ജാതിമതവർണ വിവേചനസിദ്ധാന്തങ്ങൾ ,സ്ത്രീവിരുദ്ധത, കമ്പോളതാൽപര്യങ്ങൾ, രാഷ്ട്രീയസിദ്ധാന്തങ്ങൾ, കുടുംബവ്യവസ്ഥിതി തുടങ്ങി അനേകം ആശയങ്ങൾ.. ഇവയിൽ പുരോഗമനപരമായതുമുണ്ട്.. പിന്തിരിപ്പൻ വാദങ്ങളുമുണ്ട്.. പിന്തിരിപ്പൻ സിദ്ധാന്തങ്ങളെ ഇല്ലാതാക്കി സമൂഹത്തെ പുരോഗമനത്തിന്റെ നേർവഴിയിലേക്ക് നയിക്കാൻ ഇത്തരം ആശയങ്ങളുടെയെല്ലാം അടിത്തറ നാം ജീവിക്കുന്ന ഭൗതികസമൂഹം തന്നെയാണെന്ന തിരിച്ചറിവ് വേണം..
ഈ ഭൗതിക വ്യവസ്ഥിതിയിൽ നിന്ന് തന്നെയാണ് ഈ ആശയപരിസരങ്ങളും രൂപം കൊണ്ടത് എന്ന ഭൗതികവാദചിന്ത ആ വ്യവസ്ഥിതിയെ തന്നെ പുനഃപരിശോധിക്കാനും വിമർശിക്കാനും നമുക്ക് കറുത്ത പകരും.. മാർക്സിസത്തിനെപ്പോലെ മുതലാളിത്തത്തിന്റെ ഭൗതികമായ ഉത്പാദന-വിപണി വ്യവസ്ഥിതിയെ ശക്തമായി ആശയപരമായി നേരിടാനും ബദൽമാർഗങ്ങൾ മുന്നോട്ടുവെക്കാനും മറ്റൊരു തത്വശാസ്ത്രത്തിനും കഴിയാത്തത് അതൊരു ഭൗതികദർശനമായതിനാലാണ്..
3) മാറ്റം പ്രപഞ്ചത്തിന്റെ അടിസ്ഥാനനിയമം ആണ്. മാറ്റത്തിന് വിധേയമാകാത്തതായി യാതൊന്നും നിലനിൽക്കുന്നില്ല.. നിലനിൽപ് അഥവാ സ്ഥായീഭാവം എന്നത് വസ്തുക്കൾക്കും പ്രതിഭാസങ്ങൾക്കും ഉണ്ടെങ്കിലും അത് ഒരു നിശ്ചിതകാലം വരെ മാത്രമാണ്.. താത്കാലികവുമാണ്..
പ്രസക്തി --- മാറ്റം എന്ന പ്രപഞ്ചസ്വഭാവത്തെ അതിന്റെ അടിസ്ഥാനമായി ഉയർത്തിക്കാട്ടുമ്പോൾ അതിന് സാമൂഹ്യമായ ഒരു പ്രസക്തി കൂടി നാം തിരിച്ചറിയേണ്ടി വരുന്നു.. ഉദാഹരണത്തിന് നിലവിലുള്ള ആഗോളവത്കൃത മുതലാളിത്തം അനശ്വരമാണെന്നും അതിന്റെ നാശം അസംഭവ്യമാണെന്നും മനുഷ്യൻ ഉള്ളിടത്തോളം കാലം മുതലാളിത്തം നിലനിൽക്കുമെന്നും വാദിക്കുന്ന ബൂർഷ്വാപണ്ഡിതർ മാറ്റം എന്ന പ്രപഞ്ചതത്വത്തെ തന്നെയാണ് നിരാകരിക്കുന്നത്..അടിസ്ഥാനപരമായി വൈരുദ്ധ്യാത്മക ഭൗതികവാദം മുന്നോട്ടുവെക്കുന്ന സംഗതികൾ എന്തൊക്കെയാണ്..? അതിന്റെ സാമൂഹ്യപ്രസക്തി എന്താണ്..? നോക്കാം..
1) പ്രപഞ്ചം യഥാർത്ഥവും ഭൗതികമായ അസ്ഥിത്വമുള്ളതുമാണ്. നാം കാണുന്ന ഈ ലോകം വാസ്തവത്തിൽ ഉള്ളതുതന്നെ. മറ്റൊരാളുടെ ചിന്തയോ ഭാവനയോ അല്ല ഈ ലോകം എന്നർത്ഥം.. മാത്രമല്ല ചിന്തകൾക്കോ,വികാരവിചാരങ്ങൾക്കോ മനസ്സിൽ നടത്തുന്ന ആജ്ഞകൾക്കോ അനുസരിച്ച് ഈ ലോകത്ത് മാറ്റങ്ങൾ വരുത്തുവാനും സാധ്യമല്ല. അതിന് പ്രവർത്തിക്കുക തന്നെ വേണം..
പ്രസക്തി -----എന്താണ് ഈ വാദത്തിന്റെ പ്രസക്തി..? അദ്വൈതവേദാന്തം പോലുള്ള സിദ്ധാന്തങ്ങൾ അനുസരിച്ച് ലോകം മായയോ, നമ്മുടെ വെറും തോന്നലോ ഒക്കെയാണ്.. അല്ലെങ്കിൽ അയഥാർത്ഥമാണ്.. അങ്ങനെയാണെങ്കിൽ നാം ഇവിടെ നടത്തുന്ന പ്രസംഗങ്ങൾക്കും പ്രവർത്തനങ്ങൾക്കും എന്ത് പ്രസക്തി..? എന്തിനാണ് നാം മനുഷ്യാവകാശലംഘനങ്ങൾക്കെതിരെയും വിധ്വംസകശക്തികൾക്കെതിരെയും ശബ്‌ദിക്കുന്നത്..? വിശപ്പും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒക്കെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്..? ലോകം വെറും ഒരു തോന്നൽ ആണെങ്കിൽ ഇവിടുത്തെ സർവഅനീതികളും ചൂഷണങ്ങളും വെറും മായയാണെന്ന് സമാധാനിച്ച് വീട്ടിൽ ഇരുന്നാൽ പോരെ..? അയഥാർത്ഥമായ ക്രൂരതകൾക്കും ബലാത്സംഗങ്ങൾക്കും ശിക്ഷ വിധിക്കേണ്ട കാര്യമുണ്ടോ..?
ഇങ്ങനെ ചിന്തിച്ചുപോയാൽ ഒരു കാര്യം നമുക്ക് വ്യക്തമാവും.. നമുക്ക് ചുറ്റുമുള്ള സമൂഹവും സഹജീവികളും നാം ജീവിക്കുന്ന വ്യവസ്ഥിതി തന്നെയും യഥാർത്ഥമാണ്.. അവരുടെ നിലവിളികളും അവയുടെ കാരണങ്ങളും ഒക്കെ.. ഇത് കാണാനും പ്രതികരിക്കാനും നമുക്ക് കഴിയണമെങ്കിൽ നമ്മൾ ഭൗതികവാദികൾ ആകാതെ തരമില്ല. മൂർത്തമായ സാഹചര്യങ്ങളെ മൂർത്തമായി വിശകലനം ചെയ്യുക എന്ന ലെനിന്റെ പ്രയോഗമാണ് ലോകത്തെ മാറ്റിമറിക്കാൻ ആവശ്യം.. അല്ലാതെ സുഖലോലുപമായ, കഷ്ടപ്പാട് എന്തെന്നറിയാത്ത സമൂഹത്തിലെ ഉന്നതമായ സ്ഥാനങ്ങളിൽ ഇരുന്ന് ധ്യാനം നടത്തി ലോകം വെറും മായയാണെന്ന വാചാടോപങ്ങളല്ല..
അത് യുക്തിരഹിതം മാത്രമല്ല.. സർവ അധർമങ്ങളെയും അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അരാജകത്വത്തെയും ന്യായീകരിച്ച് അവയെ നിലനിർത്താൻ പ്രാപ്തമായ ചൂഷകരുടെ തത്വശാസ്ത്രം കൂടിയാണത്.
2) ഭൗതികലോകത്തിൽ നിന്നാണ് ആശയങ്ങളുടെ ജനനം.. തലച്ചോറ് എന്ന ബൗദ്ധികവസ്തുവിൽ നിന്നാണ് ആശയങ്ങളും വികാരങ്ങളും ചിന്തകളും രൂപം കൊള്ളുന്നത്.. തിരിച്ചല്ല.. ആശയങ്ങളോ ചിന്തകളോ തോന്നലുകളോ ഭൗതികവസ്തുക്കൾക്ക് ജന്മം നൽകുന്നില്ല.. ദൈവം എന്നതും മനുഷ്യചിന്തയിൽ വിരിഞ്ഞ ഒരു ഭാവന ആയതിനാൽ അത് ഭൗതിക പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന വാദവും തള്ളപ്പെടുന്നു..
പ്രസക്തി ----- ഭൗതികവാദത്തിന്റെ മറ്റൊരു തത്വം.. ഇത് ഉന്നയിക്കപ്പെടാൻ ഒരു കാരണമുണ്ട്. നമ്മുടെ സമൂഹത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒട്ടനേകം ആശയങ്ങളുണ്ട്.. നല്ലതും ചീത്തയുമായവ.. രാഷ്ട്രീയതാല്പര്യങ്ങൾ മുതൽ വർഗീയചിന്തകൾ വരെ ഇങ്ങനെ ഭൗതികസമൂഹത്തെ പൊതിഞ്ഞിരിക്കുന്ന ആശയങ്ങളുടെ മേൽപ്പുരയിൽ ഉൾപ്പെടുന്നു..
ജാതിമതവർണ വിവേചനസിദ്ധാന്തങ്ങൾ ,സ്ത്രീവിരുദ്ധത, കമ്പോളതാൽപര്യങ്ങൾ, രാഷ്ട്രീയസിദ്ധാന്തങ്ങൾ, കുടുംബവ്യവസ്ഥിതി തുടങ്ങി അനേകം ആശയങ്ങൾ.. ഇവയിൽ പുരോഗമനപരമായതുമുണ്ട്.. പിന്തിരിപ്പൻ വാദങ്ങളുമുണ്ട്.. പിന്തിരിപ്പൻ സിദ്ധാന്തങ്ങളെ ഇല്ലാതാക്കി സമൂഹത്തെ പുരോഗമനത്തിന്റെ നേർവഴിയിലേക്ക് നയിക്കാൻ ഇത്തരം ആശയങ്ങളുടെയെല്ലാം അടിത്തറ നാം ജീവിക്കുന്ന ഭൗതികസമൂഹം തന്നെയാണെന്ന തിരിച്ചറിവ് വേണം..
ഈ ഭൗതിക വ്യവസ്ഥിതിയിൽ നിന്ന് തന്നെയാണ് ഈ ആശയപരിസരങ്ങളും രൂപം കൊണ്ടത് എന്ന ഭൗതികവാദചിന്ത ആ വ്യവസ്ഥിതിയെ തന്നെ പുനഃപരിശോധിക്കാനും വിമർശിക്കാനും നമുക്ക് കറുത്ത പകരും.. മാർക്സിസത്തിനെപ്പോലെ മുതലാളിത്തത്തിന്റെ ഭൗതികമായ ഉത്പാദന-വിപണി വ്യവസ്ഥിതിയെ ശക്തമായി ആശയപരമായി നേരിടാനും ബദൽമാർഗങ്ങൾ മുന്നോട്ടുവെക്കാനും മറ്റൊരു തത്വശാസ്ത്രത്തിനും കഴിയാത്തത് അതൊരു ഭൗതികദർശനമായതിനാലാണ്..
3) മാറ്റം പ്രപഞ്ചത്തിന്റെ അടിസ്ഥാനനിയമം ആണ്. മാറ്റത്തിന് വിധേയമാകാത്തതായി യാതൊന്നും നിലനിൽക്കുന്നില്ല.. നിലനിൽപ് അഥവാ സ്ഥായീഭാവം എന്നത് വസ്തുക്കൾക്കും പ്രതിഭാസങ്ങൾക്കും ഉണ്ടെങ്കിലും അത് ഒരു നിശ്ചിതകാലം വരെ മാത്രമാണ്.. താത്കാലികവുമാണ്..
ഇന്ന് നാം കാണുന്ന നവലിബറൽ- ആഗോളവത്കൃത-മുതലാളിത്തം പോലും ഉണ്ടായിട്ട് 30 വര്ഷം ആയിട്ടില്ല.. വ്യവസായവിപ്ലവം മുതൽ നൂറ്റാണ്ടുകളായി അനവധി മാറ്റങ്ങൾക്ക് വിധേയമായാണ് ഇന്ന് ആഗോളവത്കരണത്തിന്റെ ഘട്ടത്തിൽ മുതലാളിത്തം എത്തിനിൽക്കുന്നത്.. കോളനിവൽക്കരണം, സ്വതന്ത്ര കമ്പോളം തുടങ്ങിയ അതിന്റെ പഴയ രൂപങ്ങൾ പോലും മാറി വരുന്നു.. അതുപോലെ തന്നെ ചരിത്രം മുഴുവൻ പരിശോധിച്ചാലും ഇത്തരം തുടർച്ചയായ മാറ്റങ്ങളിലൂടെ മനുഷ്യരാശി കടന്നുവന്നിട്ടുള്ളതായി കാണാം. പ്രാകൃതകമ്മ്യൂണിസം ,അടിമത്തം, ഫ്യുഡലിസം ,മുതലാളിത്തം തുടങ്ങിയ വർഗ്ഗസമൂഹങ്ങളിലൂടെ ഉത്പാദനവ്യവസ്ഥിതിയിലും ഇത്തരം മാറ്റങ്ങൾക്ക് ചരിത്രം വിധേയമായി.
നമ്മുടെ ജീവിതനിലവാരം, സാമൂഹ്യമനഃസ്ഥിതി,സ്ത്രീകളോടുള്ള സമീപനം, രാഷ്ട്രീയമൂല്യങ്ങൾ, ശാസ്ത്രസാങ്കേതികത, തുടങ്ങി അചിന്തനീയമായ മാറ്റങ്ങൾ എവിടെയാണ് ഉണ്ടാകാത്തത്.. ഇത് വിരൽ ചൂണ്ടുന്നത് മുതലാളിത്തവും അതിന്റെ സമസ്ത- സാമൂഹ്യ സ്ഥാപനങ്ങളും നാശങ്ങൾക്കും പുതിയ ലോകങ്ങളുടെ ഉദയങ്ങൾക്കും വിധേയമാകേണ്ടിവരും എന്ന് തന്നെയാണ്..
4) പ്രപഞ്ചത്തിലെ സമസ്തചരാചരങ്ങളിലും വൈരുധ്യങ്ങൾ നിലനിൽക്കുന്നു. ഈ വൈരുധ്യങ്ങൾ തമ്മിൽ സംഘട്ടനവും അതെ സമയം ഒരു തരം ഐക്യവും പ്രവർത്തിക്കുന്നുണ്ട്.. ഐക്യം ആ വ്യവസ്ഥിതിയെ നിലനിർത്തുമ്പോൾ സംഘട്ടനം ആ വ്യവസ്ഥിതിയെ നശിപ്പിച്ച് പുതിയ ഒന്നിന് ജന്മം നൽകുന്നു.. വൈരുധ്യങ്ങൾ മൂർച്ഛിക്കുമ്പോൾ ആ വ്യവസ്ഥ മാറ്റത്തിന് വിധേയമാകുന്നു.. മാറ്റം എല്ലായിടത്തും സംഭവിക്കുന്ന പ്രപഞ്ച പ്രതിഭാസം ആയതിനാൽ എല്ലായിടങ്ങളിലും അതിനുകാരണമായ വൈരുധ്യങ്ങളും പ്രവർത്തിക്കുന്നു..
പ്രസക്തി--- മാർക്സിസത്തിന്റെ അടിസ്ഥാനസ്വഭാവം അതിന്റെ മുതലാളിത്ത- കമ്പോളവ്യവസ്ഥിതിയോടുള്ള വിരോധവും കൂടുതൽ പുരോഗമനപരമായ നീതിപൂർണമായ ഒരു പുതിയ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടവുമാണ്.. ഇതിന് മുതലാളിത്തത്തിന്റെ ,നവലിബറൽ ലോകക്രമങ്ങളുടെ നാശം അനിവാര്യമാണ് താനും.. വൈരുധ്യാത്മകത ഇവിടെ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നാൽ, അത് മുതലാളിത്തം ഉൾപ്പെടെയുള്ള നിലവിലെ സാമൂഹ്യക്രമങ്ങളെ അതിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന വൈരുധ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠിക്കാൻ നമ്മെ സഹായിക്കുന്നു..
മുതലാളിത്തത്തിൽ പ്രവർത്തിക്കുകയും അതിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വൈരുധ്യങ്ങൾ നാം തിരിച്ചറിയുമ്പോൾ ആ വ്യവസ്ഥിതിയുടെ നിരന്തര പരിണാമങ്ങളെക്കുറിച്ചും വന്നുചേരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും പകരം ഉണ്ടാവേണ്ട ബദൽ മാർഗങ്ങളെ കുറിച്ചും നാം അവബോധമുള്ളവരാകുന്നു.. ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യങ്ങൾ നേരിടുമ്പോൾ എതിരാളികൾ പോലും മാർക്സിന്റെ മുത്തലാളിത്തനിരീക്ഷണങ്ങൾ വായിച്ചുനോക്കാൻ നിർബന്ധിതമാകുന്നത് അദ്ദേഹം അതിനെ വൈരുധ്യാത്മകതയുടെ വെളിച്ചത്തിൽ പഠിച്ചതുകൊണ്ടാണ്.. ഇതാണ് വൈരുദ്ധ്യാത്മക നിരീക്ഷണത്തിന്റെ പ്രസക്തി.. മുതലാളിത്ത ഉത്പാദനക്രമത്തിൽ മാത്രമല്ല എല്ലാ മേഖലകളിലും നമുക്ക് ഇത്തരത്തിൽ വൈരുധ്യാത്മകതയുടെ വെളിച്ചത്തിൽ നിരീക്ഷണം നടത്താനാവും..
5) അളവിൽ നിന്നും ഗുണത്തിലേക്കുള്ള മാറ്റം..- അതായത് വസ്തുക്കൾക്ക് 2 തരത്തിലുള്ള മാറ്റം സംഭവിക്കാം.. ഒന്ന് അളവിൽ ഉണ്ടാകുന്ന മാറ്റവും രണ്ട് ഗുണപരമായ മാറ്റവും.. അളവിൽ സംഭവിക്കുന്ന മാറ്റം ഒരു നിശ്ചിത ഘട്ടത്തിൽ ആ വ്യവസ്ഥയുടെ ഗുണത്തിനെ തന്നെ മാറ്റിമറിക്കുകയും ആ വസ്തു മറ്റൊന്നായി മാറുകയും ചെയ്യും..ഒരു വസ്തുവിന്റെ നിറം അതിന്റെ ഗുണമാണല്ലോ.. എന്നാൽ ആ വസ്തു പുറത്തുവിടുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ ''അളവാണ്'' നിറം എന്ന ഗുണത്തെ നിർണയിക്കുന്നത്.. തരംഗദൈർഘ്യം അളവിൽ മാറ്റം ഉണ്ടാകുമ്പോൾ നിറം എന്ന ഗുണവും മാറും എന്ന് നാം പഠിച്ചിട്ടുണ്ട്. ഒരു ആറ്റത്തിന്റെ ഗുണം പോലും നിശ്ചയിക്കുന്നത് അതിനുള്ളിലെ പ്രോട്ടോണുകളുടെ എണ്ണം (അളവ്) എന്ന് പറയുന്നത് പോലെ..
പ്രസക്തി--- ഒരു മനുഷ്യൻ കൊടിയും പിടിച്ചു മുദ്രാവാക്യം വിളിച്ച് വഴിയിലൂടെ നടന്നുപോയാൽ നമ്മൾ അവനു ഭ്രാന്താണെന്ന് കരുതും. പക്ഷെ ഒരു 10 പേര് അങ്ങനെ നടന്നുപോയാൽ ഒരു ചെറിയ ജാഥയായി നമുക്ക് അത് അനുഭവപ്പെടും.. 10നു പകരം പതിനായിരമോ പത്ത് ലക്ഷമോ ആണെങ്കിലോ,, അത് രാജ്യത്തെ പിടിച്ചുകുലുക്കാൻ പോന്ന ഒരു വൻപ്രക്ഷോഭമായോ വിപ്ലവമായോ നമുക്ക് കാണാൻ കഴിയും.. ആളുകളുടെ അളവിൽ ഉണ്ടാവുന്ന മാറ്റം ഒരു പ്രതിഭാസത്തെ ഗുണപരമായി ബാധിച്ച് മറ്റൊന്നാക്കി മാറ്റിയതിന് നല്ലൊരു ഉദാഹരണമാണിത്..
വൈരുധ്യങ്ങൾ തമ്മിലെ മൂർച്ഛിക്കൽ വ്യവസ്ഥതയുടെ നാശത്തിന് ഇഡാ വരുത്തുന്ന ഒരു ''പക്ഷത്തെ'' വളർത്തുന്നു.. ഈ അളവിലുള്ള വളർച്ച ആ വ്യവസ്ഥിതിയുടെ സ്ഥായിയായ ഗുണങ്ങളെ ഇല്ലാതാക്കി പുതിയൊരു വ്യവസ്ഥിതിക്ക് ജന്മം നൽകുന്നു. ഭരണകൂടത്തിനെതിരായ ജനവികാരം ആദ്യം ദുർബലവും പിന്നീട് അത് അളവിൽ വർധിച്ച് ശക്തവുമാകുമ്പോൾ ആ ഭരണകൂടം തന്നെ അസ്ഥിരമാകുന്നു..
6) നിഷേധത്തിന്റെ നിഷേധം- വൈരുദ്ധ്യാത്മക പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ വ്യവസ്ഥിതിയും മാറ്റങ്ങൾക്ക് വിധേയമാകുന്നു.. പഴയ വസ്തുവിൽ നിന്നുണ്ടാകുന്ന പുതിയത് വീണ്ടും നിലനിൽപ്പ് തുടരുകയും ഒടുവിൽ അതിലെ പുതിയ വൈരുധ്യങ്ങളുടെ സംഘട്ടനഫലമായി നശിച്ച് മറ്റൊരു വ്യവസ്ഥ രൂപം കൊള്ളുകയും ചെയ്യും. ഇത്തരം ആവർത്തിച്ചുള്ള മാറ്റങ്ങൾ ആ വ്യവസ്ഥിതിയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കും.. ഇതാണ് നിഷേധത്തിന്റെ നിഷേധം.. നിഷേധം എന്നാൽ ആന്തരിക വൈരുധ്യങ്ങളാൽ വസ്തുവിനുണ്ടാകുന്ന നാശം എന്നർത്ഥം. ഈ നാശം വീണ്ടും ആവർത്തിക്കുമ്പോൾ നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥയെക്കാൾ കൂടുതൽ ഉയർന്ന സ്ഥിതിയിൽ പുതിയത് ജന്മം കൊള്ളും.. തെര്മോഡൈനാമിക്സിൽ നമ്മൾ പഠിച്ചിട്ടുണ്ട്- പ്രപഞ്ചത്തിന്റെ എൻട്രോപ്പി ഇപ്പോഴും വർധിക്കും എന്ന നിയമം.. അതുപോലെയാണിത്..
പ്രസക്തി--- പിന്തിരിപ്പൻ നിലപാടുകളും സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ചപലശക്തികളും സമൂഹത്തിൽ എപ്പോഴും ഉണ്ടാകുമെങ്കിലും ഈ ലോകം ആത്യന്തികമായി പുരോഗമനത്തിന്റെ പാതയിൽ തന്നെ തുടരും എന്ന തത്വം മേൽപറഞ്ഞ നിഷേധസിദ്ധാന്തവുമായി ചേർത്തുവായിക്കാം.. ജാതിമതവർഗീയ ശക്തികൾ സമൂഹത്തിൽ എന്നും ഭിന്നിപ്പ് ഉണ്ടാക്കിയിരുന്നു.. ഇന്നും.. എങ്കിലും ഒരു 100 വർഷം മുമ്പുള്ള സാമൂഹ്യ- സ്ഥിതിവിശേഷത്തിൽ നിന്നും എത്രയോ ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു നാം...
അനാചാരങ്ങൾ ഭൂരിപക്ഷം ജനങ്ങളുടെയും ശാപമായി തുടർന്നു. അതിനു വിധേയരായ ജനങ്ങളുടെ അക്ഷമയും അവരുടെ പൊതുബോധവും മറുഭാഗത്ത് ശക്തമായി.. ഇവ തമ്മിലെ സംഘർഷം നവോത്ഥാനത്തിലേക്കും കൂടുതൽ പുരോഗമനപരമായ ഒരു പുതിയ സാമൂഹ്യവ്യവസ്ഥിതിയിലേക്കും നമ്മെ നയിച്ചു.. എല്ലായിടത്തും ഈ പുരോഗമന-പ്രവണത കാണാനാവും.. ഇന്നും അന്ധമായ ജാതിമതവികാരങ്ങൾ നിലനിൽക്കുന്നുവെങ്കിലും കാലക്രമേണ അതും സമൂഹത്തിലെ അനിവാര്യമായ വൈരുദ്ധ്യാത്മക സംഘർഷങ്ങളുടെ ഫലമായി ഇല്ലാതായി നാം മുന്നോട്ടു തന്നെ കുതിക്കും..
അനിശ്ചിതത്വം- അദ്വൈതവേദാന്തം മുതൽ ക്വാണ്ടം മെക്കാനിക്സ് വരെ..
നൂറ്റാണ്ടുകൾക്കുമുമ്പ് ശങ്കരാചാര്യർ പറഞ്ഞു.. ബ്രഹ്മം സത്യം.. ജഗത് മിഥ്യ. അതായത് നാം കാണുന്ന ബാഹ്യപ്രപഞ്ചമെല്ലാം മിഥ്യയാണ്. മായയാണ്. സത്യം ഒന്നേയുള്ളൂ ബ്രഹ്മം മാത്രം. ആ ബ്രഹ്മം തന്നെയാണ് സർവതിലും.. നാം പലതായി കാണുന്നതെല്ലാം ഈ ബ്രഹ്മം തന്നെയാണ്.. പ്രപഞ്ചങ്ങൾ തന്നെ മായയാണ്. സർവതിലും ഒന്നുമാത്രം.. ബ്രഹ്മം. ഇതാണ് അദ്വൈതസിദ്ധാന്തം. ഇത്തരം വാദഗതികളെ ആശയവാദം എന്നും പറയാറുണ്ട്. മാർക്സിസം നേരെ മറിച്ച് ഒരു ഭൗതികവാദദർശനമാണ്. അത് പ്രപഞ്ചത്തേ യഥാർത്ഥമായി തന്നെ കാണുന്നു.
നാം കാണുന്നതെല്ലാം യഥാർത്ഥമല്ലെന്നും അത് നമ്മുടെ ബോധത്തിന്റെ സൃഷ്ടിയാണെന്നും സ്ഥാപിക്കാൻ ഇന്ന് അദ്വൈതവേദാന്തികൾ പോലും ഉയർത്തിക്കാട്ടുന്ന ആധുനികഭൗതികശാസ്ത്രശാഖയാണ് ക്വാണ്ടം മെക്കാനിക്സ്. ഹെയ്സൻബർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം നോക്കുക. - 'ദ്രവ്യത്തിന്റെ കണസ്വഭാവം പ്രകടമാകുന്നത് അതിനെ നാം നിരീക്ഷിക്കുമ്പോൾ മാത്രമാണ്. നമുക്ക് ആ വസ്തുവിനെ കുറിച്ച് ബോധമില്ലാത്തിടത്തോളം ദ്രവ്യം പല സാധ്യതകളുടെ ഒരു മിശ്രിതം(തരംഗം) മാത്രമാണ്.' അതായത് സൂക്ഷ്മപ്രപഞ്ചത്തിലേക്കെത്തുന്തോറും നമുക്ക് ദ്രവ്യത്തെ നിരീക്ഷിക്കാൻ പറ്റാതാവുമ്പോൾ അതിന് കണമല്ല, തരംഗരൂപമാവും ഉണ്ടാകുക..
ഇലക്ട്രോൺ ,ഫോട്ടോൺ പോലുള്ള സൂക്ഷമകണങ്ങളുടെ സ്ഥാനം പോലും നമുക്ക് കണ്ടുപിടിക്കാനാവില്ല. കാരണം അത് തരംഗസ്വഭാവം പ്രകടിപ്പിക്കുന്നു. അതായത് സൂക്ഷ്മപ്രപഞ്ചത്തിൽ സർവതും സാധ്യതാതരംഗങ്ങളാകുന്നു. ഇലക്ട്രോണിന്റെ സ്ഥാനം പോലും ഒരു സാധ്യതയായേ പറയാനാവൂ. സൂക്ഷ്മപ്രപഞ്ചത്തിൽ നാം ഈയൊരു അനിശ്ചിതത്വം നേരിടുമ്പോൾ സ്ഥൂലപ്രപഞ്ചത്തിൽ ( വലിയ പ്രപഞ്ചം- നമുക്ക് അനുഭവവേദ്യമായത്.. ഉദാ: ഭൂമി, സൗരയൂഥം, ഗാലക്സി ) എല്ലാം ആപേക്ഷികതാസിദ്ധാന്തത്തിന്റെ നിശ്ചിതത്വത്തിൽ ഒതുങ്ങുന്നു. നിശ്ചിതത്വവും അനിശ്ചിതത്വവും തമ്മിലെ വൈരുധ്യമാണിത്..
ഇന്ന് മോഡേൺഫിസിക്സ് അന്വേഷിക്കുന്ന വലിയൊരു ചോദ്യം എല്ലാറ്റിന്റെയും തിയറി (Theory of Everything-TOE) ആണ്. പ്രകൃതിയുടെ രണ്ട് വിരുദ്ധഗുണങ്ങളെയാണ് അവർ ഒരുമിപ്പിച്ച് എല്ലാത്തിനെയും വിശദീകരിക്കുന്ന ഒരു തിയറിയുണ്ടാക്കാൻ ശ്രമിക്കുന്നത്. അനിശ്ചിതത്വം, നിശ്ചിതത്വം എന്നിവയാണ് ഈ വൈരുധ്യങ്ങൾ.. പ്രകൃതിയിലെ മൂന്ന് അടിസ്ഥാനബലങ്ങളെയും വിശദീകരിക്കുന്ന ക്വാണ്ടം ഭൗതികം അനിശ്ചിതത്വത്തിന്റെ പക്ഷത്ത് സൂക്ഷ്മപ്രപഞ്ചത്തിൽ പ്രാധാന്യമർഹിക്കുന്നു.
മറുഭാഗത്ത് , പ്രപഞ്ചത്തിന്റെ നിശ്ചിതസ്വഭാവത്തെ കുറിക്കുന്ന ആപേക്ഷികതാനിയമങ്ങൾ സ്ഥൂലപ്രപഞ്ചത്തിലാണ് പ്രധാനമാകുന്നത്. പ്രകൃതിയിലെ നാലാം അടിസ്ഥാനബലമായ ഗുരുത്വബലത്തെയാണ് അത് വിശദീകരിക്കുന്നത്. ക്വാണ്ടം ഭൗതികത്തെയും ആപേക്ഷികതാസിദ്ധാന്തത്തെയും ഒരുമിപ്പിക്കാൻ ശാസ്ത്രം പെടാപ്പാടു പെടുന്നതിന് കാരണം ഇവ തമ്മിലെ വൈരുധ്യമാണ്.
അതേസമയം വൈരുധ്യാത്മകഭൗതികവാദം എന്ന തത്വചിന്തയിലൂടെ മാർക്സ് മുന്നോട്ടുവെക്കുന്നത് വൈരുധ്യങ്ങളിൽ അധിഷ്ഠിതമായ പ്രപഞ്ചമാണ്. അനിശ്ചിതത്വത്തെയും നിശ്ചിതത്വത്തെയും മാർക്സിസം പ്രകൃതിയുടെ രണ്ട് മുഖങ്ങളായാണ് കാണുന്നത്. ഇവ രണ്ടും ശരിയാണ്.. പക്ഷേ പരസ്പരവിരുദ്ധവുമാണ്. ശാസ്ത്രത്തിനും ഇനി ഈയൊരു വസ്തുത അംഗീകരിച്ചേ മതിയാവൂ.. ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാത്രം അതിന് ഒതുങ്ങാനാവില്ല. പക്ഷേ വൈരുധ്യങ്ങൾ പരസ്പരം വേർതിരിഞ്ഞല്ല പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത് എന്ന മാർക്സിസ്റ്റ് കാഴ്ചപ്പാട് നാം പരിഗണിക്കണം.
അനിശ്ചിതത്വം- നിശ്ചിതത്വം, തരംഗ -കണികാരൂപങ്ങൾ, തുടങ്ങിയ ഭൗതികപ്രപഞ്ചത്തിന്റെ വിരുദ്ധഗുണങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയിൽ നിന്നും ഒരു പൊതുസിദ്ധാന്തം രൂപീകരിക്കുകയും സാധ്യമാണ്. സ്ട്രിങ് തിയറിയും മറ്റും ആ മേഖലയിലെ ഒരു ചുവടുവെപ്പാണ്. എന്താണ് വൈരുധ്യാത്മകഭൗതികവാദത്തിന് പ്രപഞ്ചവിഷയങ്ങളിൽ കാര്യം എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ.. വൈരുധ്യാത്മകഭൗതികവാദം പ്രപഞ്ചത്തിന്റെ അടിസ്ഥാനതത്വമാണ്. അത് അതിന്റെ നിലനിൽപിനും വളർച്ചയ്ക്കും ആധാരമാണ്. പ്രപഞ്ചത്തെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കുന്ന ഓരോ ശാസ്ത്രചിന്തകനും അവരറിയാതെ കൈകാര്യം ചെയ്യുന്നതുപോലും പ്രപഞ്ചത്തിന്റെ വൈരുധ്യാത്മകമായ രൂപങ്ങളെയാണ്. വൈരുധ്യങ്ങളെയാണ്..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...