ഇന്നത്തെ ലോകസാമ്പത്തിക വ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കണമെങ്കിൽ ആദ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഓഹരിവിപണിയും അതിന്റെ ചാഞ്ചാട്ടങ്ങളും.. സെൻസെക്‌സ്, നിഫ്റ്റി എന്നൊക്കെ നമ്മൾ നിരന്തരം വാർത്തകളിലും മറ്റും കേൾക്കുന്നതാണ്.. എന്താണിവ എന്ന് നോക്കാം.. മൂലധനം നിക്ഷേപിക്കാതെ ഒരു സംരംഭം തുടങ്ങുക ഏറെക്കുറെ അസാധ്യമാണ്. ഇത് ഒരാൾ നിക്ഷേപിക്കുമ്പോൾ നമ്മൾ അയാളെ ആ കമ്പനിയുടെ ഉടമ എന്ന് വിളിക്കും.. പകരം രണ്ടു പേര് ആണെങ്കിലോ..? പകുതി നിക്ഷേപം ഒരാളും ബാക്കി മറ്റെയാളും എന്ന് സങ്കൽപിച്ചാൽ ഓരോരുത്തരെയും നമുക്ക് Partners എന്ന് വിളിക്കാം.. അതായത് ഒരാൾക്ക് ആ കമ്പനിയുടെ പകുതി ഓഹരി സ്വന്തം എന്നർത്ഥം. ഇതാണ് ഓഹരി എന്ന വാക്ക് കൊണ്ടർത്ഥമാക്കുന്നത്.. മൊത്തം കമ്പനിയുടെ മൂലധനത്തെ അനേകം ഭാഗങ്ങളായി വിഭജിക്കുക.. ഓരോ മൂലധന ഭാഗത്തെയും ഓഹരി എന്നുവിളിക്കാം.രണ്ട് എന്നതിന് പകരം ലക്ഷക്കണക്കിന് ഓഹരികൾ ഒരു കമ്പനിക്ക് സ്വന്തമായി ഉണ്ടാവാം..
ഒരു public limited കമ്പനിക്ക് മാത്രമേ ഓഹരിവിപണിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.. എന്തിനാണിത്..? ഒരു കമ്പനിക്ക് 100 ഓഹരികൾ ഉണ്ട് എന്ന് കരുതുക. അത് ഒരു സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ ഓഹരികൾ ഓരോരുത്തർക്ക് വാങ്ങാൻ കഴിയുന്നു.. ആർക്കു വേണമെങ്കിലും ഓഹരികൾ വില കൊടുത്തുവാങ്ങി ഓഹരിയുടമ ആകാം. അതായത് ഓഹരിയുടമ നിക്ഷേപിക്കുന്ന പണം കമ്പനിയുടെ മൂലധനമായി മാറുന്നു എന്നർത്ഥം. ഇതുകൊണ്ട് ഓഹരിയുടമയ്ക്ക് 2 ഗുണങ്ങൾ പ്രധാനമായും ഉണ്ടാകുന്നു.
1) കമ്പനിയുടെ മാനേജ്മെന്റിൽ നിന്നും ഒരു ലാഭവിഹിതം ഡിവിഡൻറ് എന്ന പേരിൽ ഓഹരിയുടമയ്ക്ക് ലഭിക്കുന്നു.
2) കമ്പനി കൂടുതൽ നല്ല രീതിയിൽ വികസിക്കുകയും അതിന്റെ ലാഭം കൂടുകയും ചെയ്യുന്നതനുസരിച്ച് അതിന്റെ മൊത്തം മൂലധനമൂല്യം കൂടും. സ്വാഭാവികമായും അതിന്റെ ഓരോ ഓഹരിയുടെ മൂല്യവും കൂടും. നേരത്തെ 10 രൂപയുടെ ഓഹരി വാങ്ങിയ ആളുടെ പക്കലുള്ള ഓഹരിയുടെ വില 15 രൂപ ആയി എന്ന് കരുതുക. അയാൾക്ക് അത് മറ്റൊരാൾക്ക് വിൽക്കാം. അയാൾക്ക് 5 രൂപ ലാഭം..വാങ്ങുന്നയാൾ 15 രൂപ നൽകി ഓഹരി വാങ്ങുകയും പുതിയ ഓഹരിയുടമ ആവുകയും ചെയ്യും..
ലളിതമായ ഉദാഹരണങ്ങളാണ് വിശദീകരിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഇത് വളരെ സങ്കീർണവും ഇന്നത്തെ കമ്പോളക്രമങ്ങളിൽ വളരെ വലിയ പങ്ക് വഹിക്കുന്നതാണെന്നും മനസിലാക്കുക.. ഒരു കമ്പനിയുടെ ലാഭം ആ കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത ഓഹരിയുടമകൾ സ്വന്തമാക്കുന്നു..
അവർ കമ്പനിയിൽ തൊഴിൽ എടുക്കുന്നില്ല എന്ന് മാത്രമല്ല, കമ്പനി കണ്ടിട്ടുപോലും ഉണ്ടാവണമെന്നില്ല.. ഈ വിരോധാഭാസമാണ് ഓഹരിവിപണിയുടെ കാതൽ. അധ്വാനത്തിനുള്ള പ്രതിഫലമല്ല അത്, മറിച്ച് ഊഹക്കച്ചവടങ്ങളിലൂടെ ലഭിച്ച വിഹിതം മാത്രമാണ്..
ഓഹരിയുടെ വിലകൾ ഓഹരിമാർകെറ്റിൽ നിരന്തരം കൂടിയും കുറഞ്ഞുമിരിക്കും.. ഇത് നിർണയിക്കുന്നത് ഒരുപാട് ഘടകങ്ങൾ ആണ്.. ഓഹരികൾ എല്ലാം വാങ്ങിക്കൂട്ടി ക്ഷാമം സൃഷ്ടിക്കുക, അതിലൂടെ കൃത്രിമമായി ഓഹരികളുടെ വില കൂട്ടുക, ലാഭം മാത്രം ലക്ഷ്യമിട്ട് വാങ്ങുകയും കൂടുതൽ വിലയ്ക്ക് ഓഹരികൾ വിൽക്കുകയും ചെയ്യുക ഇങ്ങനെ അതിന്റെ മൂല്യം ഒരു കുമിള പോലെ വർധിപ്പിക്കുക.. കുമിള എന്ന് വിശേഷിപ്പിക്കാൻ കാരണം അത് വലുതാകുന്തോറും പൊട്ടാനുള്ള സാധ്യതയും കൂടുന്നു എന്നതിനാലാണ്.. നിമിഷങ്ങൾ കൊണ്ട് ഓഹരിവില തകർന്നടിയുമ്പോൾ
അത് വാങ്ങിക്കൂട്ടാൻ കോടികൾ നിക്ഷേപിച്ചവർ പാപ്പരാകുന്നു.. ഇങ്ങനെ ഒരേ സമയം കോടീശ്വരന്മാരെയും അതിലേറെ ഭിക്ഷാടകരെയും സൃഷ്ടിക്കാൻ സ്റ്റോക്ക് മാർക്കറ്റിന് കഴിയുന്നു..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...