മനുഷ്യൻ സാംസ്കാരികജീവിതം ആരംഭിക്കും മുൻപേ നിലനിന്നിരുന്ന പ്രാകൃതസമൂഹമാണ് പ്രാകൃതകമ്മ്യൂണിസം അഥവാ Primitive Communism.. വളരെ അപരിഷ്കൃതമായ സമൂഹം.. മനുഷ്യൻ പ്രകൃതിക്കുമുന്നിൽ പൂർണമായും കീഴടങ്ങിയ അവസ്ഥ. ഭക്ഷണവും മറ്റും ഉത്പാദിപ്പിക്കുന്നതിനു പകരം പ്രകൃതിയിൽ നിന്നും നേരിട്ട് ഉപഭോഗം ചെയ്ത് ജീവിച്ചിരുന്ന കാലഘട്ടം. അതുകൊണ്ടുതന്നെ എല്ലാവർക്കും അവരവർക്ക് ആവശ്യമുള്ളതുമാത്രം ഉപയോഗിച്ചുപോന്നു.. അടിസ്ഥാനവിഭവങ്ങൾക്കുമേൽ സമൂഹത്തിന്റെ കൂട്ടായ അവകാശം(Collective Ownership) ഉണ്ടായിരുന്നു. സ്വകാര്യസ്വത്ത്, ദരിദ്രൻ..സമ്പന്നൻ എന്ന രീതിയിലുള്ള അസമത്വങ്ങൾ, സമ്പന്നനാകാനുള്ള മത്സരവും ലാഭവും സ്വാർത്ഥതയും, മർദ്ദകസ്വഭാവമുള്ള ഭരണകൂടം( അതായത് ജനങ്ങളെ അടക്കിഭരിക്കുന്ന ഗവൺമെന്റ് ) എന്നിവയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല.
ഇന്ന് ഒരു കർഷകനോ തൊഴിലാളിയോ അധ്വാനിച്ചാൽ അയാൾക്കാവശ്യമുള്ളതിനേക്കാൾ കൂടുതൽ വിഭവങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ പ്രാകൃതകമ്മ്യൂണിസത്തിൽ അത് അസാധ്യമായിരുന്നു.. അധ്വാനത്തിലൂടെ മിച്ചം ഉത്പാദിപ്പിക്കുക വളരെ വിരളമായിരുന്നു. ഓരോരുത്തരും അവരുടെ കഴിവിനൊത്ത് ഭക്ഷണം ശേഖരിച്ചു.
സമൂഹത്തിൽ ഒരു സഹകരണമനോഭാവമാണ് മത്സരമായിരുന്നില്ല ഉണ്ടായിരുന്നത്.. അതിനാൽ കിട്ടുന്ന വിഭവങ്ങൾ എല്ലാവരും അവരവരുടെ ആവശ്യത്തിനൊത്ത് പങ്കിട്ടു.. ആരും സമ്പത്ത് കൈയടക്കിവെച്ച് കേമത്തം കാട്ടിയില്ല.. അങ്ങനെ കൈയടക്കിവെക്കാനുള്ള മിച്ചോത്പാദനം അപ്പോൾ ഇല്ലായിരുന്നു എന്നതാണ് കാരണം.
എല്ലാവരും സമത്വത്തോടെയും സഹകരണത്തോടെയും ജീവിച്ചു. പാർപ്പിടം ,ആയുധങ്ങൾ, തുടങ്ങിയ സാധനങ്ങളൊക്കെ സാമൂഹ്യഉടമസ്ഥതയിലായിരുന്നു.. ഇതൊന്നും സ്ഥിരമായി ആരും സ്വകാര്യസ്വത്തായി വെച്ചില്ല. വളരെ പ്രാകൃതവും അതേസമയം സമത്വപൂർണവുമായ ആദിമസമൂഹമായിരുന്നു പ്രാകൃതകമ്മ്യൂണിസം..
വിപ്ലവത്തിലൂടെ ആദ്യത്തെ വർഗസമൂഹം..
മാർക്സിയൻ ചരിത്രപരമായ ഭൗതികവാദമനുസരിച്ച് ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലുള്ള വൈരുധ്യമാണല്ലോ വിപ്ലവങ്ങൾ സൃഷ്ടിക്കുന്നതും പുതിയ സാമൂഹ്യവ്യവസ്ഥകൾ രൂപീകരിക്കുന്നതും.. പ്രാകൃതകമ്മ്യൂണിസ്റ്റ് സമൂഹം പരിഗണിക്കുക.. എന്തായിരുന്നു ആദ്യകാലത്തെ ഉത്പാദകശക്തികളും ഉത്പാദകബന്ധങ്ങളും?
ഉത്പാദകബന്ധം- സഹകരണം..
ഉത്പാദകശക്തി- ആവശ്യത്തിനു മാത്രം ശേഖരിക്കുന്ന ഭക്ഷണവും മറ്റും..
എന്നാൽ പ്രാകൃതകമ്മ്യൂണിസത്തിലൂടേ കാലം മുന്നോട്ടുനീങ്ങിയപ്പോൾ രണ്ടാമതുപറഞ്ഞ ഉത്പാദകശക്തികൾ ഒരുപാട് വികസിച്ചു.. വെറും പെറുക്കിത്തീനികളായി ജീവിച്ച മനുഷ്യൻ കൃഷി കണ്ടുപിടിച്ചു. ഉപകരണങ്ങൾ വികസിപ്പിച്ചു. ഒടുവിൽ ഒരാൾ അധ്വാനിച്ചാൽ തന്നെ അയാൾക്കാവശ്യമുള്ളതിൽ കൂടുതൽ സാധനങ്ങൾ നിർമിക്കാനുള്ള ശേഷി മനുഷ്യനുണ്ടായി.. ഉത്പാദനം ഗണ്യമായി വർധിച്ചു.. മിച്ചം വന്ന സാധനങ്ങൾ മനുഷ്യൻ കൈമാറ്റം ചെയ്യാനും തുടങ്ങി. പല തരത്തിലുള്ള തൊഴിലുകൾ ഉണ്ടായി. അവനവനാവശ്യമുള്ള ഭക്ഷണം മാത്രം ശേഖരിച്ച അവസ്ഥയിൽ നിന്നും അവനവനാവശ്യമുള്ളതിനേക്കാൾ സാധനങ്ങൾ സ്വയം ഉണ്ടാക്കി പരസ്പരം കൈമാറുന്ന അവസ്ഥയിൽ മനുഷ്യനെത്തി. ഇതാണ് ഉത്പാദകശക്തികളിലുണ്ടായ വികാസം.
എന്നാൽ ഉത്പാദനബന്ധമോ..? അത് മനുഷ്യർ തമ്മിലെ സഹകരണവും.. ഉത്പാദകശക്തികൾ എത്രയൊക്കെ വികസിച്ചിട്ടും ഉത്പാദനബന്ധം നീണ്ടകാലം സഹകരണമായി തന്നെ തുടർന്നു.. വൈരുധ്യാത്മകഭൗതികവാദത്തിൽ ആന്റിതീസിസ് വളർന്നുകൊണ്ടിരുന്നാലും തീസിസ് സ്ഥിരമായി തന്നെ നിൽക്കുമല്ലോ.. ഒടുവിൽ രണ്ടും പരസ്പരം സംഘടിച്ച് സിസ്റ്റത്തെ ഇല്ലാതാക്കി പുതിയതൊന്ന്( സിൻതസീസ്) നിർമിക്കും. അതുപോലെ വളർന്നുവന്ന ഉത്പാദകശക്തികൾക്ക് മാറ്റമില്ലാതെ തുടർന്ന ഉത്പാദകബന്ധങ്ങൾ ഒരു തടസമായി മാറി..
ഒരു മനുഷ്യന്റെ അധ്വാനം ഒരുപാട് പേർക്ക് തിന്നാനുള്ള വകനൽകുമെന്ന് അവർ മനസിലാക്കിയതോടെ അധ്വാനത്തെ തന്നെ കീഴടക്കാനുള്ള ശ്രമം തുടങ്ങി.. മനുഷ്യൻ മനുഷ്യനെ ആക്രമിച്ച് അടിമയാക്കി.. ഗോത്രങ്ങൾ ഗോത്രങ്ങളെ ആക്രമിച്ച് അടിമകളാക്കി.. അടിമകളുടെ അധ്വാനം ഉപയോഗിച്ച് ഉടമകൾ തിന്നു കൊഴുത്തു..
ഉത്പാദകശക്തികളുടെ വികാസവും സമ്പത്തും മനുഷ്യനെഅതിനുവേണ്ടി തമ്മിൽ തല്ലിച്ചു. സഹകരണം എന്ന ഉത്പാദകബന്ധം അടിമത്തം എന്ന വ്യത്യസ്തമായ മറ്റൊരു ഉത്പാദകബന്ധത്തിലേക്കു നയിച്ചു.. ഉത്പാദകശക്തികളിലെ അളവിലെ മാറ്റം ഉത്പാദകബന്ധങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു (Dialectical Materialism)..
ഇതായിരുന്നു ചരിത്രം കണ്ട ആദ്യ വിപ്ലവം.. സമൂഹവും സാമ്പത്തികവും രാഷ്ട്രീയവുമെല്ലാം (Society ,Economics, Politics) മാറിമറിഞ്ഞ വിപ്ലവം..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...