എന്താണ് വിപ്ലവം..?
നിലവിലുള്ള സാമൂഹ്യ- സാമ്പത്തിക- സാംസ്കാരികവ്യവസ്ഥകളുടെ പൊടുന്നനെയുള്ള മാറ്റത്തെയാണ് വിപ്ലവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.. അനേകകാലം നിലനിൽക്കുന്ന വ്യവസ്ഥ (System)യ്ക്ക് താരതമ്യേന വളരെ കുറച്ച് കാലയളവ് കൊണ്ട് സംഭവിക്കുന്ന എടുത്തുചാട്ടമാണിത്..
ചരിത്രത്തെക്കുറിച്ചുള്ള മാർക്സിസ്റ്‌റ് വീക്ഷണത്തെയാണ് ചരിത്രപരമായ ഭൗതികവാദം(Historical Materialism) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇവ മുൻ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രാകൃതകമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ചരിത്രം മുന്നോട്ടു നീങ്ങിയത്. വർഗരഹിതമായ പ്രാകൃതകമ്മ്യൂണിസത്തിൽ അനേകം വൈരുധ്യങ്ങൾ നിലനിന്നു.. ഇവ വളർന്ന് മൂർച്ഛിക്കുകയും വ്യവസ്ഥിതിയെ തന്നെ അട്ടിമറിച്ചുകൊണ്ട് അടിമത്തത്തിലേക്ക് നയിക്കുകയും ചെയ്തു.. അടിമത്തത്തിലെ വൈരുധ്യങ്ങൾ ഫ്യൂഡലിസത്തിലേക്കും തുടർന്ന് മുതലാളിത്തത്തിലേക്കും മാനവരാശിയെ നയിച്ചു.. ഇത് യൂറോപ്പിലെ മാത്രം കഥയല്ല.. മാർക്സ് ജീവിച്ചിരുന്നപ്പോൾ മാത്രം ഉണ്ടായതുമല്ല.. മറിച്ച് ലോകത്തെമ്പാടും അരങ്ങേറിയ ചരിത്രമാണ്.. മനുഷ്യവംശം ഉണ്ടായതുമുതലുള്ള ചരിത്രം..
എന്താണ് ഇവിടെയെല്ലാം കണ്ട വൈരുധ്യം..? ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം തന്നെ.. അതെങ്ങനെ വർധിച്ചെന്നും മുൻപോസ്റ്റുകളിൽ വിശദീകരിച്ചതാണ്.. വൈരുധ്യങ്ങൾ വിപ്ലവങ്ങൾക്ക് കാരണമായി.. പ്രാകൃതകമ്മ്യൂണിസം വിപ്ലവങ്ങളിലൂടെ (Neolithic Revolution ) അടിമത്തത്തിലേക്ക്.. തുടർന്ന് അടിമത്തവിപ്ലവങ്ങൾ അരങ്ങേറി ഫ്യൂഡലിസ്റ്റ് സമൂഹങ്ങൾ.. പിന്നീട് അതിനെതിരെയും വിപ്ലവങ്ങൾ നടന്നു.. മുതലാളിത്തം സ്ഥാപിതമായി. അത് ലോകമെമ്പാടും ഇന്നും വ്യാപിക്കുന്നു.. മുതലാളിത്തത്തിലെ ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം തൊഴിലാളിവിപ്ലവങ്ങൾക്ക് കാരണമാകും.. ഇത് സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയ്ക്ക് തുടക്കം കുറിക്കും..
സോഷ്യലിസത്തെ കുറിച്ചും അതിന്റെ സാധുതയെക്കുറിച്ചും മനസിലാകണമെങ്കിൽ മുതലാളിത്തത്തെ കുറിച്ച് മനസിലാക്കിയേ മതിയാകൂ..
മുതലാളിത്തം എന്ത്..? എന്തിന്..?
ഉത്പാദനോപാധികൾക്കുമേലുള്ള ഭൂപ്രഭുക്കന്മാരുടെ ആധിപത്യത്തെ തകർത്തുകൊണ്ടാണ് ആധുനികബൂർഷ്വാസി
ഉയർന്നുവന്നതും മുതലാളിത്തം ശക്തമായതും.. സ്വതന്ത്രമായി
ഉത്പാദനം നടത്താനും സമ്പാദിക്കാനുമുള്ള സ്വാതന്ത്യ്രവും ബൂർഷ്വാസി നേടിയെടുത്തു.
ഫ്രഞ്ച് വിപ്ലവം പോലുള്ള ചരിത്രസംഭവങ്ങൾ ഇതിനുദാഹരണമാണ്.. ഇന്ത്യയിൽ മുതലാളിത്തം ശക്തമായത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെയാണ്..
ഇന്ന് നാം ജീവിക്കുന്നതും മുതലാളിത്തവും അതിന്റെ ധാർമികതയും അരങ്ങുവാഴുന്ന സമൂഹത്തിൽ തന്നെ..
എന്താണ് വാസ്തവത്തിൽ മുതലാളിത്തം(Capitalism)..? മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഉത്പാദനോപാധികളിൽ
തൊഴിലാളി അധ്വാനം(Hardwork) ചെലുത്തുന്നു.. ഇതിലൂടെ പുതിയ ഉത്പന്നങ്ങൾ ഉണ്ടാകുന്നു..
ഇവയിൽ നിന്നും ലഭിക്കുന്ന ലാഭം മുതലാളി സ്വന്തമാക്കുന്നു..
ഒരു വിഹിതം തൊഴിലാളിക്കും
നൽകുന്നു.. ഇതുതന്നെയാണ് മുതലാളിത്തം.. കേൾക്കുമ്പോൾ സിംപിളായി തോന്നാം.. മുതലാളിത്തസമൂഹത്തിലെ രണ്ട് വർഗങ്ങൾക്കും( മുതലാളിവർഗവും തൊഴിലാളിവർഗവും) ഇവിടെ
പ്രതിഫലം ലഭിക്കുന്നു.. ഒരു
വർഗത്തിന് ലാഭമായും മറ്റേ വർഗത്തിന് കൂലിയായും.. ഒറ്റനോട്ടത്തിൽ
അതിനെ എതിർക്കേണ്ട യാതൊരു ആവശ്യവുമില്ല. മുതലാളിയും തൊഴിലാളിയും തമ്മിലെ സഹകരണം ഉണ്ടായിരിക്കുന്നിടത്തോളം
കാലം അത് തകരുകയുമില്ല..
എന്നാൽ മുതലാളിത്തം നല്ലതാണോ..? അതിൽ വൈരുധ്യങ്ങളില്ലേ..? അതിൽ ചൂഷണവും അസമത്വവും ഇല്ലേ..? ഇതൊന്നും ഇല്ലാതെ ഒരു നല്ല മുതലാളിത്തം സാധ്യമാണോ..? അല്ല എന്നതു തന്നെയാണ് മാർക്സിസം നൽകുന്ന ഉത്തരം..
മുതലാളിത്തത്തിലും വർഗസമരം വ്യാപിക്കും.. അതിലും വൈരുധ്യങ്ങൾ തമ്മിൽ സംഘട്ടനം നടത്തും.. അത് മുതലാളിത്തത്തെ നശിപ്പിക്കും.. മുതലാളിയും തൊഴിലാളിയുമെന്ന വേർതിരിവില്ലാത്ത
(വർഗരഹിതമായ ) ഒരു സമൂഹം രൂപപ്പെടും.. അതാണ് സോഷ്യലിസം..
സോഷ്യലിസത്തിലൂടെ ലോകം
വർഗങ്ങളും ഭരണകൂടങ്ങളും രാഷ്ട്രങ്ങളും ചൂഷണങ്ങളുമില്ലാത്ത അവസ്ഥയിലെത്തിച്ചേരും..
അവിടെ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കും.. മത്സരിക്കുന്നതിനു പകരം തമ്മിൽ സഹകരിക്കും. തന്റെ
ലാഭം എന്ന ചിന്ത മാറി സമൂഹത്തിന്റെ നന്മ എന്ന മനോഭാവം ഉണ്ടാകും.. ആ സമത്വസുന്ദരലോകമാണ്
കമ്മ്യൂണിസം..
എങ്കിൽ ഒരു ചോദ്യം.. അതെങ്ങനെ സാധ്യമാകും..??

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...