മാർക്സിന്റെ വൈരുധ്യവാദത്തിൽ വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന എടുത്തുചാട്ടങ്ങൾ അഥവാ വിപ്ലവങ്ങൾ ഗുണത്തിലെ മാറ്റമായിരിക്കും. വിപ്ലവം എന്നത് എപ്പോഴും താഴെത്തട്ടിൽ നിന്നും കൂടുതൽ ഉയർന്ന അവസ്ഥയിലേക്കുള്ള വ്യവസ്ഥയുടെ മാറ്റമായിരിക്കും.. കുരങ്ങിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം വാസ്തവത്തിൽ കൂടുതൽ ഉയർന്ന തലത്തിലേക്കുള്ള മാറ്റമായിരുന്നു. വെള്ളം തിളച്ച് ആവിയാകുന്നത് മറ്റൊരു ഉദാഹരണം..
ലളിതമായ അവസ്ഥയിൽ നിന്നും കൂടുതൽ സങ്കീർണാവസ്ഥയിലേക്കാകും എല്ലാ വിപ്ലവകരമായ മാറ്റങ്ങളും. ഘടനാപരമായി പ്രാകൃതകമ്മ്യൂണിസത്തേക്കാൾ മുകളിലായിരുന്നു അടിമത്തം. അതിനേക്കാൾ സങ്കീർണമായിരുന്നു ഫ്യൂഡലിസവും മുതലാളിത്തവും ഒക്കെ..
സോഷ്യലിസം എന്നതും മുതലാളിത്തവ്യവസ്ഥയേക്കാൾ കൂടുതൽ സങ്കീർണവും ഉയർന്നതുമായിരിക്കും.. സംസ്കാരവും സാമ്പത്തികവും രാഷ്ട്രീയവും ഒക്കെ സോഷ്യലിസത്തിൽ കൂടുതൽ പരിഷ്കൃതമായിരിക്കും. അതായത് വൈരുധ്യങ്ങളുടെ സംഘട്ടനഫലമായ വിപ്ലവങ്ങൾ വ്യവസ്ഥയെ കൂടുതൽ ഉയർന്ന തലത്തിലെത്തിക്കുന്നു.
വളർച്ചയുടെ ത്വരിതപ്പെടൽ..
മനുഷ്യൻ ഉണ്ടായ നാൾ മുതൽ AD1900 വരെയുള്ള നീണ്ട കാലം പരിഗണിക്കുക. തീർച്ചയായും ഒട്ടനവധി പുരോഗതികൾ നാം കൈവരിച്ച കാലഘട്ടം. അതിന്റെയും എത്രയോ മടങ്ങ് കണ്ടുപിടുത്തങ്ങൾ 1900 മുതൽ 2000 വരെയുള്ള 100 വർഷക്കാലം ഉണ്ടായിരിക്കുന്നു.!( ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം മെക്കാനിക്സും മുതൽ ചാന്ദ്രയാത്ര വരെ..!) 2000 മുതൽ 2017 വരെയുള്ള വെറും തുച്ഛമായ വർഷത്തിനിടയിലും ഉണ്ടായ പുരോഗതി നേരത്തേതിനേക്കാൾ അതിവേഗത്തിലാണെന്നും കാണാം.
ഇതുമാത്രമല്ല ജീവപരിണാമത്തിലും ഈ ഒരു ത്വരിതപ്പെടൽ കാണാം. വ്യവസ്ഥിതി തുടർച്ചായി വളരുകയും മാറുകയും ചെയ്യുന്നതനുസരിച്ച് അവ മാറുന്നതിന്റെ വേഗതയും കൂടുന്നു. പുരോഗമനം കൂടുതൽ പെട്ടെന്നാകുന്നു. വൈരുധ്യാത്മകഭൗതികവാദത്തിലെ ഒരു സവിശേഷതയാണ് വളർച്ചയിലെ ഈ ത്വരിതപ്പെടൽ..
പ്രാകൃതകമ്മ്യൂണിസംഅടിമത്തമായി മാറാൻ ലക്ഷക്കണക്കിന് വർഷങ്ങളെടുത്തു. അടിമത്തം ഫ്യൂഡലിസത്തിലേക്ക് കടക്കാൻ ഏതാനും ആയിരം വർഷം മാത്രമേ എടുത്തുള്ളൂ. ഫ്യൂഡലിസം മുതലാളിത്തമാകാൻ നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള വിപ്ലവം ഇതിലും വേഗത്തിലായിരിക്കുമെന്ന് കരുതാം..
വളർച്ചയുടെ ത്വരിതപ്പെടൽ എന്നത് സാർവത്രികമായ ഒരു പ്രതിഭാസമല്ലെന്നോർക്കുക.. തുടക്കത്തിൽ ശീഘ്രവും പിന്നീട് സാവധാനമാകുന്നതുമായ പ്രവർത്തനങ്ങളും പ്രപഞ്ചത്തിലുണ്ട്..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...