മനുഷ്യൻ തന്റെ അധ്വാനശക്തി ഒന്നുകൊണ്ടു മാത്രം ജോലി ചെയ്തുകൊണ്ട് പ്രതിഫലം നേടുകയും അതുപയോഗിച്ച് ജീവിതോപാധികൾ( ജീവിക്കാനാവശ്യമായ ഉപാധികൾ ) നേടുകയും ചെയ്യുന്നു.. ഇവരെ തൊഴിലാളി എന്നു പറയാം. അധ്വാനം എന്നത് ശാരീരികമോ മാനസികമോ ആവാം.. എന്നാൽ അധ്വാനം ഒന്നുകൊണ്ടു മാത്രം ഉത്പാദനം നടക്കില്ല.. അതിന് ഉത്പാദനോപാധികൾ വേണം.. ഉദാ:ഭൂമി, ഫാക്ടറി, കെട്ടിടങ്ങൾ, അസംസ്കൃതവസ്തുക്കൾ, യന്ത്രങ്ങൾ, ഗതാഗതസംവിധാനം തുടങ്ങിയവ..
ഒരു കൃഷിക്കാരന് അധ്വാനിക്കാൻ ഭൂമിയും വിത്തും വളവും ജലവും മറ്റ് ഉപാധികളും കൂടിയേ തീരൂ.. ഒരു ടീച്ചർക്ക് പഠിപ്പിക്കാനും കയർ തൊഴിലാളിക്ക് കയറുണ്ടാക്കാനും ആശാരിക്ക് ഫർണീച്ചറുണ്ടാക്കാനും ഒക്കെ ഇതുപോലെ ഉത്പാദനോപാധികൾ വേണം.
എന്നാൽ ഈ ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം തൊഴിലാളിയുടേതാണോ..? മുതലാളിത്തവ്യവസ്ഥയിൽ അതങ്ങനെയല്ല. തൊഴിലാളിവർഗത്തിന് അധ്വാനം ചെലുത്തി ഉത്പാദനം നടത്താനാവശ്യമായ ഉത്പാദനോപാധികളുടെ ഉടമസ്ഥത മറ്റൊരാളുടേതാകും.. അവരെ സ്വത്തുടമകൾ എന്നു പറയുന്നു.. സ്വത്തുടമയുടെ അനുവാദമുണ്ടെങ്കിലേ തൊഴിലാളിക്ക് അതിൻമേൽ അധ്വാനിക്കാൻ കഴിയൂ.അതിലൂടെ ഇവർക്ക് ശമ്പളം കിട്ടുന്നു..
എന്നാൽ അധ്വാനത്തിന്റെ ആവശ്യമില്ലാതെ തന്നെ പ്രതിഫലം നേടുന്ന വർഗമാണ് സ്വത്തുടമകൾ.. മൂലധനത്തിന് ലാഭമായും ഭൂമിക്കും വീടിനും മറ്റും വാടകയായും വായ്പയ്ക്ക് പലിശയായും ഇവർ പണം നേടുന്നു.. സ്വന്തമായി ഉത്പാദനോപാധികൾ ഉള്ളതുകൊണ്ടുമാത്രമാണ് ഇവർക്ക് ലാഭം, വാടക, പലിശ എന്നീ രൂപങ്ങളിൽ വരുമാനം ലഭിക്കുന്നത്.. സ്വത്തുടമകളായ ഇവരെ ബൂർഷ്വാസികൾ എന്നു വിളിക്കാം.. സ്വന്തമായി ഉത്പാദനോപാധികൾ ഇല്ലാത്തവരാകട്ടെ തൊഴിലാളികളാകുന്നു.. അവരുടെ കയ്യിലുള്ളത് അധ്വാനശേഷി മാത്രമാണ് താനും..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...