പണപ്പെരുപ്പത്തെ വിലക്കയറ്റം എന്ന് വേണമെങ്കിൽ വിളിക്കാം.. പേരുപോലെ തന്നെ സമൂഹത്തിൽ പണത്തിന്റെ ലഭ്യത കൂടുന്ന അവസ്ഥയെയാണ് പണപ്പെരുപ്പം എന്നുപറയുന്നത്. ജനങ്ങളുടെ പക്കൽ പണലഭ്യതയുണ്ടാകുമ്പോൾ ചരക്കുകളുടെ വിൽപനയും വർധിക്കുന്നു. അതിനാൽ അവയുടെ വില ഉയരാൻ തുടങ്ങും. പണപ്പെരുപ്പം കറൻസിയുടെ മൂല്യം ഇടിയാനും ആളുകൾ വൻതോതിൽ ആസ്തികൾ കൈവശപ്പെടുത്താനും കാരണമാകും. അധ്വാനശേഷി മാത്രം കൈമുതലായുള്ള തൊഴിലാളിവർഗം ദുരിതത്തിലുമാകും. പണപ്പെരുപ്പത്തെ രണ്ട് തരത്തിൽ നിയന്ത്‌രിക്കാം..
1) ചരക്കിന്റെ ഉത്പാദനമോ ലഭ്യതയോ വർധിപ്പിച്ച് അവയുടെ വില കുറയ്ക്കാം.
2) ജനങ്ങളുടെ മേൽ വരുമാനച്ചുരുക്കം അടിച്ചേൽപ്പിച്ചുകൊണ്ട് അവരുടെ വാങ്ങൽശേഷി കുറയ്ക്കുക.. ഇത് ചരക്കിന്റെ വിൽപന കുറയാനും വിലക്കയറ്റത്തിന് കടിഞ്ഞാണിടാനും കാരണമാകും..
മുകളിലെ രണ്ട് മാർഗങ്ങളിൽ ഏറ്റവും എളുപ്പവും പെട്ടെന്ന് നടപ്പാക്കാനാവുന്നതും രണ്ടാമത്തേതാണെന്ന് ആർക്കും മനസിലാകും.. ചരക്കിന്റെ ഉത്പാദനം വർധിപ്പിച്ച് അധികചരക്ക് ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ജനങ്ങൾക്ക് അത് വാങ്ങാനുള്ള കഴിവിനെ ഇല്ലാതാക്കി വരുമാനച്ചുരുക്കത്തിലൂടെ ചരക്ക് വിൽപന കുറയ്ക്കുക എന്നതുതന്നെ.. അതിനാൽ പണപ്പെരുപ്പം കുറയ്ക്കാൻ ഭരണകൂടങ്ങൾ തെരഞ്ഞെടുക്കുന്ന മാർഗം വരുമാനച്ചുരുക്കമാണ്. കൂലി കുറയ്ക്കുക, ജനങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കുക എന്നതൊക്കെ ഇതിന്റെ മാർഗമാണ്..
പണപ്പെരുപ്പം ഇല്ലാതാക്കി എന്നുപറഞ്ഞ് ഗവൺമെന്റ് മേനിനടിക്കുമ്പോഴും അതിനു പിന്നിലെ കുറുക്കുവഴി സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വരുമാനച്ചുരുക്കമാണെന്ന് അവർ പുറത്തുപറയില്ല. നവലിബറൽ നയങ്ങളുടെ ചുവടുപറ്റുന്ന ഭരണകൂടങ്ങൾ പണപ്പെരുപ്പത്തെ വരുമാനച്ചുരുക്കം കൊണ്ട് നേരിടുന്നു.. എന്നാൽ ഇത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ..
ഉയർച്ചയും താഴ്ചയും നിറഞ്ഞ മുതലാളിത്തം..
മുതലാളിത്തം എന്ന സാമ്പത്തിക- രാഷ്ട്രീയവ്യവസ്ഥ സമൃദ്ധിയുടെയും തകർച്ചയുടെയും ഘട്ടങ്ങളിലൂടെ തുടർച്ചയായി കടന്നുപോകുന്നു എന്ന വസ്തുത മാർക്സ് മൂലധനത്തിൽ വിശദീകരിക്കുന്നുണ്ട്.. ഏതാണ്ട് 8- 10 വർഷത്തിനിടയിലാണ് ഈ മാന്ദ്യം ആവർത്തിച്ചുവരുന്നത്. ഇത്തരം പ്രതിസന്ധിയെ ഒരിക്കലും തടഞ്ഞുനിർത്താൻ മുതലാളിത്തത്തിന് കഴിയില്ലെന്നും കൂടി മാർക്സ് പ്രസ്താവിച്ചു.. മാർക്സിനുശേഷം നാളിതുവരെയുള്ള ചരിത്രത്തിൽ നാം കാണുന്ന യാഥാർത്ഥ്യങ്ങൾ പരിശോധിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം എത്രത്തോളമായിരുന്നുവെന്ന് വ്യക്തമാകുന്നത്..
സോവിയറ്റ് സോഷ്യലിസത്തിന്റെ പതനത്തോടെ മരിച്ചുമണ്ണടിഞ്ഞുവെന്ന് ബൂർഷ്വാസി വിധിയെഴുതിയ മാർക്സിന്റെ ദർശനങ്ങളെ വീണ്ടും പൊടിതട്ടിയെടുക്കാനും തുറന്നുവായിക്കാനും അതേ ലോകം പിൽക്കാലത്ത് നിർബന്ധിതമായതും കൗതുകകരമാണ്. 2008ൽ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ലോകസാമ്പത്തികമാന്ദ്യം അഹന്തയുടെ ഉച്ചസ്ഥായിയിൽ എത്തിച്ചേർന്ന മുതലാളിത്തത്തിന് കിട്ടിയ തിരിച്ചടി മാത്രമായിരുന്നില്ല.. അത് മാർക്സിസം എന്ന ലോകം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ദർശനത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു. മാർക്സ് വീണ്ടും വായിക്കപ്പെട്ടു. മൂലധനത്തിന്റെ വാല്യങ്ങൾ യൂറോപ്പിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ടു. 18ാം നൂറ്റാണ്ടിലെ മാർക്സിന്റെ നിരീക്ഷണങ്ങൾക്ക് 21ാം നൂറ്റാണ്ടിൽ പതിന്മടങ്ങ് ശക്തിയുണ്ടെന്ന് ബൂർഷ്വാസി തിരിച്ചറിഞ്ഞു.. മാന്ദ്യത്തിനു ശേഷം യൂറോപ്പിൽ തന്നെ പലയിടങ്ങളിലും ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തി.. തൊഴിലില്ലായ്മയും ദാരിദ്യ്രവും ആഗോളപരിസ്ഥിതി പ്രശ്നങ്ങളും സാമ്പത്തികഅസമത്വവും വർഗീയതയും ഒക്കെ സോഷ്യലിസം എന്ന പോംവഴിയിലേക്ക് തിരിഞ്ഞുനോക്കാൻ ലോകത്തെ പ്രേരിപ്പിച്ചു..

*******************************************************************************
മുതലാളിത്തം വളരെ Smooth ആയി മുന്നോട്ടുപോകുന്ന ഒരു സാമ്പത്തികവ്യവസ്ഥയാണെന്ന ബൂർഷ്വാവാദങ്ങൾ ശുദ്ധമണ്ടത്തരമാണെന്ന് ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചതാണ്. തുടർച്ചയായ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് മുതലാളിത്തം.. അങ്ങേയറ്റം വളർച്ച നേടി വിജയത്തിന്റെ അത്യുന്നതങ്ങളിൽ എത്തുന്ന മുതലാളിത്തം ഒട്ടും താമസിയാതെ തന്നെ തകർച്ചയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നു. ലോകത്തെ മുഴുവൻ അത് ഈ തകർച്ചയിലേക്ക് വലിച്ചിടുന്നു. ഇനി തകർന്നടിയാൻ ഒന്നുമില്ല എന്ന അവസ്ഥ എത്തുമ്പോൾ വീണ്ടും മുതലാളിത്തസമ്പദ്വ്യവസ്ഥ കരകയറാൻ തുടങ്ങുന്നു. വീണ്ടും സമൃദ്ധിയുടെ പടവുകളിലെത്തി അഹങ്കരിക്കുന്ന മുതലാളിത്തം അടുത്ത തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു. ആവർത്തിച്ചുള്ള ഈ പ്രതിസന്ധികൾ മുതലാളിത്തത്തിന് പരിഹരിക്കാനാവാത്ത, അതിന്റെ രക്തത്തിൽ കലർന്ന ഒരു ദൗർബല്യമാണെന്ന് ലോകത്തിന് വസ്തുനിഷ്ഠമായി കാണിച്ചുകൊടുക്കാനായത് മാർക്സിനു മാത്രമാണ്. ഇത്തരം പ്രതിസന്ധികളുടെ തുടക്കം വരുമാനച്ചൂരുക്കം എന്ന പ്രതിസന്ധിയിൽ നിന്നാണ്. എന്തുകൊണ്ടാണെന്ന് നോക്കാം..
ലോകം മുഴുവൻ ഇന്ന് തൊഴിലാളിവർഗം ഒരു വരുമാനച്ചുരുക്കം നേരിടുന്നുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്.
1) ഭീമമായ യന്ത്രവത്കരണം തൊഴിലില്ലായ്മ കുത്തനെ ഉയർത്തുന്നു. ഇത് തൊഴിലില്ലാത്ത ഒരു വലിയ ജനവിഭാഗത്തെ വളർത്തിക്കൊണ്ടുവരുന്നു. സ്വാഭാവികമായും ഉള്ള തൊഴിലവസരങ്ങൾ നേടാൻ ആളുകളുടെ തിക്കിത്തിരക്ക് വർധിക്കുന്നു. കൂലിയും ഇതിനനുസരിച്ച് കുറയും. തൊഴിലാളികളുടെ ലഭ്യത പെരുകുന്നതും എന്ത് തുച്ഛമായ വേതനത്തിനും ജോലി ചെയ്യാൻ തയ്യാറായി തൊഴിലില്ലായ്മയിൽ നിന്ന് രക്ഷപ്പെടാൻ തൊഴിലാളികൾ ശ്രമിക്കുന്നതുമാണ് ഇതിന് കാരണം..
2) ആഗോളവത്കരണ-നവലിബറൽ നയങ്ങൾ ഭരണകൂടഒത്താശയോടെ നടപ്പിലാകുന്നതോടെ തൊഴിലാളികളുടെ വേതനം ഇടിയുന്നു. ട്രേഡ് യൂണിയനുകൾ ദുർബലമാകുകയോ നിരോധിക്കപ്പെടുകയോ ചെയ്യുന്നതോടെ തൊഴിലാളികളുടെ പ്രതികരണശേഷി നഷ്ടമാകും. ശമ്പളം കുത്തനെ ഇടിയും.
3) വികസിതരാജ്യങ്ങളിൽ തൊഴിലാളികളുടെ ശമ്പളം കൂടുന്നതോടെ അസ്വസ്ഥരാകുന്ന കുത്തകകമ്പനികൾ ഇന്ത്യയെ പോലുള്ള 3ാം ലോകരാജ്യങ്ങളിലേക്ക് ഉത്പാദനം മാറ്റും.. ഇത്തരം രാജ്യങ്ങളിൽ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ ആളെ കിട്ടുമെന്നതാണ് മുതലാളിത്തത്തെ മൂന്നാം ലോകവികസ്വര- അവികസിത രാജ്യങ്ങളിലേക്ക് കപ്പൽ കേറാൻ പ്രേരിപ്പിക്കുന്നത്. ഇതോടെ വികസിതരാജ്യങ്ങളിലെ തൊഴിലാളികളുടെ ശമ്പളം ഇടിയാനും തുടങ്ങും. അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള ലോകത്ത് ഒരു വലിയ തൊഴിലില്ലാപ്പട നിലനിൽക്കുന്നുണ്ടെന്ന തിരിച്ചറിവ് ആ രാജ്യങ്ങളിലെ തൊഴിലാളികളുടെ വേതനം കുറയ്ക്കാനും മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് റിക്രൂട്ട് ചെയ്യാനും ഇടയാക്കും.. സ്വതന്ത്രവ്യാപാരക്കരാറുകളും ആഗോളവത്കരണനയങ്ങളും കൊണ്ട് അർത്ഥമാക്കുന്നത് ചരക്കുകളുടെ രാജ്യാതിർത്തികൾ കടന്നുള്ള വ്യാപാരം മാത്രമല്ല.. തൊഴിലാളികളുടെ കൂടിയാണ്.
കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ തേടി വൻകിട ബഹുരാഷ്ട്രക്കമ്പനികൾ ഇന്ത്യ ,ചൈന തുടങ്ങിയ വികസ്വരരാജ്യങ്ങളിലേക്ക് വരുന്നു. അതുപോലെ ഇവിടെ നിന്നും തൊഴിലാളികൾ മികച്ച ജോലി തേടി സമ്പന്നരാജ്യങ്ങളിലേക്കും പോകുന്നു. അമേരിക്കയിൽ അവിടുത്തെ തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ വർഷങ്ങളിൽ വ്യാപകമായ തൊഴിലില്ലായ്മയ്ക്കും കൂലിഇടിവിനും കാരണം അവിടെ കാലുകുത്തുന്ന വിദേശതൊഴിലാളികളാണെന്ന ട്രംപിന്റെ ആരോപണം ഓർക്കുക. ലോകം മുഴുവൻ കൂലികൾ തുച്ഛമായ നിരക്കിലേക്ക് ഏകീകരിക്കപ്പെടുന്നു. തൊഴിലില്ലായ്മയും പടർന്നുപിടിക്കുന്നു. ആഗോളതലത്തിൽ സംഭവിക്കുന്ന കൂലിഇടിവിന്റെ ഫലം എന്താണ്..? കുത്തകമുതലാളിമാരുടെ ലാഭം ഉയരുന്നു.. ബഹുരാഷ്ട്രക്കമ്പനികൾ ലാഭം ഉപയോഗിച്ച് നിക്ഷേപങ്ങൾ നിർബാധം വർധിപ്പിക്കുന്നു.. ആഢംബരജീവിതം നയിക്കുന്നു.. ഓഹരിവിപണി സജീവമാകുന്നു. പക്ഷേ മാർക്സ് പറഞ്ഞതുപോലെ മുതലാളിത്തത്തിന്റെ വൈരുധ്യാത്മകശക്തികൾ തലപൊക്കാനും തുടങ്ങുന്നു.

മുതലാളിത്തത്തിന്റെ താത്കാലികമായ സമൃദ്ധി..
ഉത്പാദനവും വളർച്ചയും ഉയരുകയും മുതലാളിത്തം സമൃദ്ധിയിലേക്ക് കടക്കുകയും ചെയ്യും. എന്നാൽ അതേസമയം തൊഴിലാളിയ്ക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വരുമാനച്ചുരുക്കവും വർധിക്കുന്നു. ലാഭവിഹിതം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണിതിന് കാരണം. ലാഭനിരക്ക് ഇടിയാനുള്ള പ്രവണത (TRPF നിയമം)യും മുതലാളിയെ ഏതുവിധേനയും ലാഭവർധന നിലനിർത്താൻ പ്രേരിപ്പിക്കുന്നു. എന്നാൽ സമൂഹത്തിൽ തൊഴിലാളിവർഗം നേരിടുന്ന വരുമാനച്ചുരുക്കം ജനങ്ങളുടെ വാങ്ങൽശേഷി ഇടിയാൻ കാരണമാകും. വാങ്ങൽശേഷി വർധിപ്പിച്ചാൽ മാത്രമേ ചരക്കുകൾ വിറ്റഴിയുകയും മുതലാളിയുടെ ലാഭം വർധിക്കുകയും ചെയ്യുകയുള്ളൂ.. തൊഴിലാളികളുടെ കൂലി കുറഞ്ഞാൽ അവരുടെ ഉപഭോഗം എങ്ങനെ കൂടാനാണ്..??
ഇതൊഴിവാക്കാൻ മുതലാളിത്തം സ്വീകരിക്കുന്ന മാർഗം വായ്പ ഉദാരമാക്കലാണ്.. ബാങ്കുകൾ ലക്കും ലഗാനുമില്ലാതെ ആളുകൾക്ക് കടം കൊടുക്കുന്നു.. ലോണെടുത്ത് ഉപഭോഗം വർധിപ്പിക്കാൻ ജനങ്ങളെ കോർപറേറ്റ് ബാങ്കുകളും ഭരണകൂടവും പ്രേരിപ്പിക്കുന്നു. വായ്പയെടുക്കുന്നവർ അവരുടെ ഉപഭോഗം വർധിപ്പിക്കുകയും സാമ്പത്തികനില കൂടുതൽ സജീവമാകുകയും ചെയ്യും. ഡിമാന്റ് കൂടുന്നതിനാൽ ഉത്പാദനവും വർധിപ്പിക്കേണ്ടി വരും. ഇതിനായി കമ്പനികളും വായ്പകൾ എടുക്കും. പണപ്പെരുപ്പവും വർധിക്കുന്നു. കമ്പനികൾ ലാഭത്തിലാകും. ഓഹരിവിലകൾ വർധിക്കും. വൻതോതിൽ വായ്പ നൽകിയ ബാങ്കുകൾ പുറത്തിറക്കുന്ന കടപത്രങ്ങളും വിൽക്കാൻ തുടങ്ങും. അതായത് ബാങ്കുകളും വ്യക്തികളും തമ്മിൽ ഓഹരികളുടെയും കടപത്രങ്ങളുടെയും വ്യാപാരം നടക്കും..
ഊഹക്കച്ചവടം തകൃതിയായി പെരുകും. ലോണുകളും ക്രെഡിറ്റ് കാർഡുകളും ഉദാരമാകുന്നതും ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടുകയും അവർ ആസ്തികൾ വാങ്ങിക്കൂട്ടുകയും ചെയ്യും.. ഈ ആസ്തികളും കൈമാറ്റം ചെയ്യപ്പെടും. വായ്പ നൽകിയ ബാങ്കുകളുടെ പക്കലുള്ള പണയവസ്തുക്കളും ഓഹരിവിപണിയിൽ നിർബാധം ഒഴുകിനടക്കും.. ഇതിന്റെയെല്ലാം രത്നച്ചുരുക്കം എന്താണ്..? സമ്പത്ത് വർധിക്കുന്നെങ്കിലും അതിന്റെ അർത്ഥം ഉത്പാദനം വർധിക്കുന്നെന്നല്ല. ധനകാര്യഇടപാടുകൾ വർധിക്കുന്നുവെന്നാണ്.. ആസ്തികളും ഓഹരികളും കടപത്രങ്ങളുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ വിറ്റും വാങ്ങിയും വ്യക്തികളിലൂടെയും സ്ഥാപനങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നു. ഇതോടെ ഇവയുടെയെല്ലാം വിനിമയമൂല്യവും പെരുകും..
ഉദാഹരണത്തിന് വീട് വാങ്ങുന്ന ഒരാൾ അത് കൂടുതൽ വിലയ്ക്ക് വിൽക്കും. ഇത് വീണ്ടും മറ്റൊരാൾക്ക് ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടും. അതായത് എല്ലാവരും പണത്തിൽ നിന്ന് കൂടുതൽ പണമുണ്ടാക്കും. പക്ഷേ അതിന്റെയർത്ഥം വീട് എന്ന ആസ്തിയുടെ ഉത്പാദനം വർധിക്കുന്നുവെന്നുമല്ല. ഉൗഹക്കച്ചവടത്തിലെ ഈ അരാജകത്വം വ്യക്തികളുടെ കയ്യിലെ പണം പെരുകാനിടയാക്കും.. ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും വിലകൂട്ടി വിൽക്കലും ഒക്കെ തകൃതിയായി നടക്കുന്നതോടെ സമ്പദ്വ്യവസ്ഥ കൂടുതൽ അപകടത്തിലേക്ക് നീങ്ങും. സാമ്പത്തികകുമിളകൾ എന്ന് ഇത് അറിയപ്പെടുന്നു. ഓഹരികളുടെ വിലകൾ പെരുകുകയും ഓഹരിവിപണിയിൽ തോന്നിയതുപോലെ മൂലധനം ഒഴുകിനടക്കുകയും ചെയ്യുന്നതോടെ ഈ കുമിള വീർത്തുവരുന്നു.. അനിവാര്യമായ തകർച്ച ആസന്നമാകുന്നു
സാമ്പത്തികമാന്ദ്യത്തിന്റെ ആരംഭം..
ജനങ്ങൾക്ക് വായ്പ നൽകി വളർത്തുന്ന വാങ്ങൽശേഷി, അതിലൂടെ ഉയരുന്ന ഉത്പാദനവും ലാഭവും, ബാങ്കുകളിൽ കുന്നുകൂടുന്ന ഈടുകളും കടപത്രങ്ങളും കോർപറേറ്റ് ഓഹരികളും വിപണിയിൽ യഥേഷ്ടം ഒഴുകിനടക്കുന്ന അവസ്ഥ, ഉയരുന്ന ഓഹരിവിലകൾ തുടങ്ങിയവയെല്ലാം വൈകാതെ മൂക്കും കുത്തിവീഴും.. കടം വാങ്ങി ഉപഭോഗജീവിതം നയിക്കുന്ന ജനങ്ങൾ അവ തിരിച്ചടയ്ക്കുന്നത് മുടങ്ങും. കാരണം തൊഴിലാളികളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നത് വരുമാനം വർധിച്ചിട്ടല്ല, മറിച്ച് അവരെക്കൊണ്ട് വായ്പയെടുപ്പിക്കുന്നതുകൊണ്ടാണ്.. സ്വാഭാവികമായും വായ്പയും പലിശയും തിരിച്ചടയ്ക്കണമെങ്കിൽ ജനങ്ങളുടെ വരുമാനവും അതിനനുസരിച്ച് വർധിച്ചേ മതിയാകൂ.. വരുമാനച്ചുരുക്കം നിലനിൽക്കുന്നത് വായ്പ തിരിച്ചടവിന് ഭംഗം വരുത്തും. ബാങ്കുകൾ പ്രതിസന്ധിയിലാകും.. കോർപറേറ്റ് ബാങ്കുകൾ ഓരോന്നായി പൂട്ടാൻ തുടങ്ങും..
ഇത് മുതലാളിത്തത്തെ അനിവാര്യമായ തകർച്ചയിലേക്ക് നയിക്കും. ബാങ്കുകളിൽ നിക്ഷേപം നടത്തിയവരും ഓഹരികൾ സ്വന്തമാക്കിയവരും കടപ്പത്രങ്ങൾ സ്വന്തമാക്കിയവരും ഒക്കെ അവയുടെ വിലയിടിയുന്നതു മൂലം ചങ്ങലക്കണ്ണികൾ പോലെ തകർന്നുവീഴും. ഓഹരിവിപണി തകർന്നടിയും.. അമിതോത്പാദനപ്രതിസന്ധി കുത്തകകമ്പനികളുടെ ലാഭം ഇടിയാനും നിക്ഷേപങ്ങളും ഉത്പാദനവും കുറയാനും കാരണമാകും.. മാന്ദ്യം അതിന്റെ സർവപരിധിയും ലംഘിക്കും.. ഉപഭോഗവസ്തുക്കൾ വിറ്റഴിക്കാതെ കിടക്കുന്നത് അവയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട സകല വ്യവസായങ്ങളെയും ബാങ്കിംഗ് മേഖലയെയും ഉൾപെടെ തകർക്കും.. ഊതിവീർപ്പിക്കപ്പെട്ട സാമ്പത്തികകുമിളകൾ പൊട്ടും.. ഊഹക്കച്ചവടത്തിലൂടെ ആസ്തികളുടെ വില എത്രത്തോളം കൂടുന്നോ അതിനനുസരിച്ച് മാന്ദ്യകാലത്ത് വിലയിടിയലിന്റെ ആഘാതവും കൂടും. 2000 ലെ ഡോട്ട് കോം ബബിൾ, 2007ലെ റിയൽ എസ്റ്റേറ്റ് ബബിൾ തുടങ്ങിയവ ഉദാഹരണം..
മുതലാളിത്തം തകർച്ചയുടെ പാരമ്യത്തിൽ എത്തിയാൽ പിന്നീട് അത് കരകയറാൻ തുടങ്ങും.. ഉത്പാദനക്ഷമത കുറഞ്ഞ കമ്പനികൾ പൂട്ടുകയും വൻകിട കുത്തകകൾ മാത്രം നിലനിൽക്കുകയും ചെയ്യുന്നു. ഓരോ മാന്ദ്യവും കഴിയുമ്പോൾ കുത്തകവത്കരണം ഭീമമാകുന്നത് ഇതിനാലാണ്. ഈ കമ്പനികളാകട്ടെ യന്ത്രസാമഗ്രികൾ പുനസ്ഥാപിക്കുകയും ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. അമിതോത്പാദന പ്രതിസന്ധി മൂലം വിറ്റഴിയാതെ കിടന്ന ചരക്കുകളെല്ലാം നശിക്കുന്നതോടെ വില ഉയരും.. ചരക്കുകൾ വീണ്ടും ഉത്പാദിപ്പിക്കേണ്ട ആവശ്യകത ഉണ്ടാവുകയും ഉത്പാദനവും ലാഭവും തകർച്ചയിൽ നിന്നും ഉയരാൻ തുടങ്ങുകയും ചെയ്യും. തൊഴിലവസരങ്ങൾ വർധിക്കുന്നു. തൊഴിലാളികളുടെ വരുമാനം വർധിക്കുന്നു. മുതലാളിത്തം പഴയതു പോലെ സമൃദ്ധമായ അവസ്ഥയിൽ എത്തിച്ചേരുന്നു.. സമൃദ്ധിയിൽ നിന്നും തകർച്ചയിലേക്ക് മൂക്കും കുത്തി വീണ മുതലാളിത്തം വീണ്ടും സമൃദ്ധിയിലേക്ക് കരകയറുന്നതോടെ ലാഭവർധനവിന്റെയും കൂലിഇടിവിന്റെയും ഘട്ടം തുടങ്ങുകയായി.. അടുത്ത തകർച്ചയുടെ വിത്തുകൾ സമൃദ്ധിയുടെ അഹന്തയിൽ നിവർന്നു നിൽക്കുന്ന മുതലാളിത്തത്തിന്റെ ഉള്ളിൽ തന്നെ രൂപം കൊള്ളുന്നു..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...