അധ്വാനശക്തി..
തൊഴിലാളിക്ക് നൽകുന്ന കൂലി എന്നത് തൊഴിലാളിയുടെ അധ്വാനത്തിന്റെ തന്നെ വിലയാണെന്നും ആ വിലയ്ക്ക് തൊഴിലാളി അവരുടെ അധ്വാനം മുതലാളിക്ക് വിൽക്കുകയാണെന്നും ഉള്ള വാദം തെറ്റാണ്.. കൂലിയേക്കാൾ കൂടുതൽ അധ്വാനം തൊഴിലാളി ചെയ്യുന്നതിനാലാണ് മുതലാളിക്ക് ലാഭം കിട്ടുന്നത്.. അതാണ് മിച്ചമൂല്യം.
അധ്വാനത്തിന്റെ ഉത്ഭവം എവിടെ നിന്നാണ്..? സംശയമില്ല, തൊഴിലാളിയിൽ നിന്നുതന്നെ. തൊഴിലാളിക്ക് അധ്വാനിക്കാനുള്ള ശക്തി കൂടി വേണമെന്നുമാത്രം. ഈ അധ്വാനശക്തിയിൽ നിന്നാണ് അധ്വാനം ഉണ്ടാകുന്നത്. മാർക്സ് പറയുന്നതനുസരിച്ച്, മുതലാളി കൂലിയായി നൽകുന്ന സ്ഥിരസംഖ്യ തൊഴിലാളിയുടെ അധ്വാനശക്തിയുടെ വിലയാണ് (അധ്വാനത്തിന്റെയല്ല.)..
100 രൂപ കൂലി ലഭിക്കുന്ന തൊഴിലാളിയുടെ അധ്വാനശക്തിക്ക് 100 രൂപ മൂല്യമുണ്ടെങ്കിലും അതിൽ നിന്നുണ്ടാകുന്ന അധ്വാനത്തിന് നൂറുരൂപയേക്കാൾ മൂല്യമുണ്ട്.. ഈ അധികതുകയാണ് മിച്ചമൂല്യമായി മാറുന്നതും മുതലാളി സ്വന്തമാക്കുന്നതും.. അധ്വാനശക്തിയിൽ നിന്നും അതിനേക്കാൾ മൂല്യമുള്ള അധ്വാനം സൃഷ്ടിക്കാൻ തൊഴിലാളിക്ക് കഴിയുന്നു..
മിച്ചാധ്വാനം
മുതലാളിയുടെ ലാഭം എന്നത് തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം മാത്രമാണ്.. മുതലാളി അതിനെ ലാഭം എന്നു വിളിക്കുമ്പോൾ മാർക്സിസ്റ്റുകാർ അതിനെ ചൂഷണമായും മിച്ചമൂല്യമായും കാണുന്നു.. അതായത് തൊഴിലാളി ചെയ്യുന്ന അധ്വാനത്തിന്റെ വിലയുടെ ഒരു ഭാഗം മാത്രമേ അയാൾക്ക് കൂലിയായി കിട്ടുന്നുള്ളൂ.. ശമ്പളത്തേക്കാൾ കൂടുതൽ മൂല്യമുള്ള അധ്വാനം ഓരോ തൊഴിലാളിയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് മുതലാളിക്ക് ലാഭം നേടാൻ കഴിയുന്നത്..
അതായത് തൊഴിലാളിക്ക് ലഭിക്കുന്ന കൂലിയ്ക്ക് തത്തുല്യമായ അധ്വാനം തൊഴിലാളി ചെയ്യുന്നു.. പുറമേ മുതലാളിക്ക് ലാഭം/മിച്ചമൂല്യം കിട്ടാനായുള്ള അധിക -അധ്വാനവും ചെയ്യുന്നു.. കൂലിക്ക് തുല്യമായ അധ്വാനം ആവശ്യാധ്വാനമെന്നും മിച്ചമൂല്യം സൃഷ്ടിക്കാനുള്ള അധ്വാനം മിച്ചാധ്വാനമെന്നും അറിയപ്പെടുന്നു. ഇത് രണ്ടും ചേർന്നതാണ് മൊത്തം അധ്വാനം.
മിച്ചാധ്വാനത്തിലൂടെ മുതലാളിക്കുവേണ്ടിയുള്ള ലാഭം സൃഷ്ടിക്കപ്പെടുന്നു.. ഈ അധ്വാനം കൊണ്ട് തൊഴിലാളിക്ക് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. കഷ്ടപ്പാടല്ലാതെ..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...