മിച്ചമൂല്യം അഥവാ ലാഭം വാസ്തവത്തിൽ മുതലാളിയുടെ സ്വന്തമല്ലെന്നും അത് തൊഴിലാളിയുടെ പ്രയത്നത്തിൽ നിന്നും ചൂഷണം ചെയ്തതാണെന്നും മുൻപേ നൽകിയ വിശദീകരണങ്ങൾ
വ്യക്തമാക്കുന്നു. ഇത് കാണുന്ന ആർക്കും തോന്നുന്ന ഒരു കാര്യം ഇതാവാം.. ലാഭം എന്നത് തൊഴിലാളിയുടെ അധ്വാനമാണെങ്കിൽ, അത് തൊഴിലാളിക്ക് തന്നെ തിരിച്ചുനൽകണമെങ്കിൽ പിന്നെ മുതലാളിക്ക് എന്താണ് വരുമാനം..? നിക്ഷേപിച്ച സ്ഥിരമൂലധനം
അതുപോലെ തന്നെ തിരിച്ചുസ്വന്തമാക്കുകയും അധ്വാനത്തിന്റെ വില തൊഴിലാളികൾക്കും കൊടുത്താൽ പിന്നെ മുതലാളി എങ്ങനെ ജീവിക്കും..?!?
ഇതിന്റെ ഉത്തരം ലളിതമാണ്.. വ്യവസ്ഥ മാറണം.. മുതലാളി- തൊഴിലാളി എന്ന വേർതിരിവില്ലാതെ എല്ലാവരും അധ്വാനിക്കുകയും അതിലൂടെ ശമ്പളം ലഭിക്കുകയും ബാക്കിവരുന്ന മിച്ചമൂല്യം സമൂഹത്തിലേക്ക് , തൊഴിലാളികളിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്ന
വ്യവസ്ഥിതി ഉണ്ടാകണം.. മുതലാളിത്തത്തിലും സോഷ്യലിസത്തിലും മിച്ചമൂല്‌യം ഉണ്ടാകും. സോഷ്യലിസത്തിൽ അത് തൊഴിലാളികളിലേക്ക് തന്നെ
തിരിച്ചെത്തുന്നു. മുതലാളിത്തത്തിൽ അത് മുതലാളി ലാഭമെന്ന പേരിട്ട് സ്വന്തമാക്കുന്നു. അതാണ് വ്യത്യാസം.
എന്തുകൊണ്ടാണ് മുതലാളിക്ക് മിച്ചമൂല്യം (ലാഭം) സ്വന്തമാക്കാൻ കഴിയുന്നത്. കാരണം സ്ഥിരമൂലധനം അല്ലെങ്കിൽ ഉത്പാദനോപാധികൾ മുതലാളിയുടെ ഉടമസ്ഥതയിലായതുകൊണ്ട്.. ഉത്പാദനോപാധികൾ മുതലാളി
കൈവശം വെച്ചിരിക്കുന്നിടത്തോളം കാലം മിച്ചമൂല്യം മുതലാളി തന്നെ സ്വന്തമാക്കും. അത് ലാഭമാണെന്ന് കരുതുകയും മുതലാളിയുടെ 'കഴിവിൽ' നിന്നാണ് അതുണ്ടായത് എന്ന് വീമ്പിളക്കുകയും ചെയ്യും..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...