മിച്ചമൂല്യം..
ചരക്ക് ഉത്പാദനത്തിനാവശ്യമായ മനുഷ്യാധ്വാനത്തെ അസ്ഥിരമൂലധനമെന്നും മറ്റ് സ്ഥാപനജംഗമവസ്തുക്കളെ സ്ഥിരമൂലധനമെന്നും മാർക്സ് വിളിച്ചു.. സ്ഥിരമൂലധനം എന്നത് ഉത്പാദനോപാധികളുടെ മൂല്യമാണ്.. ഇത് മുടക്കുന്നതാകട്ടെ മുതലാളിയും.. ഈ സ്ഥിരമൂലധനത്തിൽ അധ്വാനം ചെലുത്തുന്നതിനാലാണ് ഉത്പന്നം ഉണ്ടാക്കുന്നത്. ഉത്പന്നത്തിന്റെ മൂല്യം മാർക്കറ്റിൽ വെച്ച് പണമായി ലഭിക്കുന്നു. ഉത്പന്നത്തിന്റെ മൂല്യം= സ്ഥിരമൂലധനം+ അധ്വാനത്തിന്റെ മൂല്യം.
അതിനാൽ,
അധ്വാനത്തിന്റെ മൂല്യം= ഉത്പന്നത്തിന്റെ മൂല്യം- സ്ഥിരമൂലധനം.
അതായത് ഉത്പന്നമൂല്യത്തിൽ നിന്ന് സ്ഥാപനജംഗമവസ്തുക്കളുടെമൂല്യം കുറച്ചുകിട്ടുന്നതാണ് തൊഴിലാളി ചെയ്യുന്ന അധ്വാനത്തിന്റെ വില..
ഇൗ മൂല്യം സൃഷ്ടിക്കുന്നത് തൊഴിലാളിയാണ്. എന്നാൽ ഇതിൽ ഒരു വിഹിതം മുതലാളി തൊഴിലാളിക്ക് കൂലിയായി നൽകുകയും ബാക്കി ലാഭമായി സ്വന്തമാക്കുകയും ചെയ്യുന്നു.. മുതലാളി സ്വന്തമാക്കുന്ന ഈ ലാഭം എവിടെ നിന്നുണ്ടായി..? തൊഴിലാളിയുടെ അധ്വാനത്തിൽ നിന്ന് തന്നെ.. ഇതിനെ മാർക്സ് മിച്ചമൂല്യം എന്നുവിളിക്കുന്നു.
ഉത്പന്നത്തിന്റെ മൂല്യം= സ്ഥിരമൂലധനം+ കൂലി+ മിച്ചമൂല്യം.
മിച്ചമൂല്യവും ലാഭവും..
ഒരു സ്വകാര്യകയർഫാക്ടറി സങ്കൽപിക്കുക.. അവിടെ കയർ ഉത്പാദിപ്പിക്കാൻ എന്തൊക്കെയുണ്ട്..? കെട്ടിടം, ചകിരി, യന്ത്രോപകരണങ്ങൾ തുടങ്ങിയ ഉത്പാദനോപാധികൾ.. ഇവയ്ക്കെല്ലാം കൂടി മുതലാളി 2ലക്ഷം രൂപ അഞ്ച് മാസത്തേക്ക് മുടക്കി എന്നിരിക്കട്ടെ..(തൊഴിലാളികളുടെ കൂലി ഇതിൾ ഉൾപെടുത്തിയിട്ടില്ല) അതായത് സ്ഥിരമൂലധനം=2 ലക്ഷം.
ഈ ഫാക്ടറിയിൽ അഞ്ച് മാസം കൊണ്ട് നിർമിച്ച കയറിന്റെ മൂല്യം 3 ലക്ഷം രൂപയുണ്ടെന്ന് കരുതാം.. അപ്പോൾ അധികം ലഭിച്ച ഒരു ലക്ഷം എന്താണ്..?
തീർച്ചയായും അധ്വാനത്തിന്റെ വിലയാണത്. അതായത് 2ലക്ഷത്തിന്റെ സ്ഥിരമൂലധനം 3 ലക്ഷത്തിന്റെ ചരക്കായി മാറാൻ കാരണം അധ്വാനമാണെന്നും ആ അധ്വാനത്തിന്റെ വില ഒരു ലക്ഷമാണെന്നും നിഷേധിക്കാനാവാത്ത സത്യമാണ്.
തൊഴിലാളികൾക്ക് 5 മാസം കൊണ്ട് കൂലി നൽകിയ ഇനത്തിൽ മാത്രം മുതലാളിക്ക് ചെലവായത് 30000 രൂപയാണെന്ന് കരുതുക.. മുതലാളിയുടെ കണക്കുപുസ്തകത്തിൽ മൊത്തം മുടക്കുമുതൽ = സ്ഥിരമൂലധനം+ കൂലി
=200000+ 30000 =230000/-
മുതലാളിയുടെ കണ്ണിൽ അയാളുടെ ലാഭം= ഉത്പന്നവില- മുടക്കുമുതൽ =300000-230000 =70000/-
ഇവിടെ എന്ത് സംഭവിച്ചു.? തൊഴിലാളിയുടെ ഒരു ലക്ഷം രൂപയുടെ അധ്വാനത്തിൽ 30000 രൂപ അവർക്ക് കൂലിയായി നൽകി. ബാക്കി മുതലാളി ലാഭമായി സ്വന്തമാക്കി.. മുതലാളി ഇതിനെ ലാഭമെന്ന് വിളിക്കുമ്പോൾ മാർക്സിസം ഇതിനെ വിളിക്കുന്നത് മിച്ചമൂല്യം(Surplus) അല്ലെങ്കിൽ ചൂഷണം എന്നാണ്. മുതലാളി നേടുന്ന ലാഭം തൊഴിലാളിയുടെ അധ്വാനത്തിൽ നിന്നും കവർന്നതാണെന്ന സത്യം ഈ രണ്ടു കൂട്ടരും ചിന്തിക്കുന്നുമില്ല താനും.. മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം ഇത് അനിവാര്യമായ തിന്മയായി തന്നെ നിലനിൽക്കും..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...