അധ്വാനമൂല്യസിദ്ധാന്തം ലളിതമായി വിശദീകരിക്കാം.
ഒരു ഉത്പന്നത്തിന്റെ മൂല്യം എന്നത് ആ ഉത്പന്നം നിർമിക്കാനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനത്തിന്റെ മൂല്യമാണ്..
ഉദാഹരണത്തിന് ഒരു സോപ്പിന്റെ കാര്യമെടുക്കാം. സോപ്പ് നിർമിക്കാൻ അസംസ്കൃതവസ്തുക്കൾ വേണം. യന്ത്രങ്ങൾ വേണം.. ഉപകരണങ്ങൾ വേണം. ഇവയെ സ്ഥിരമൂലധനം എന്ന് വിളിക്കാം. ഇതു കൂടാതെ മനുഷ്യാധ്വാനവും വേണം. മനുഷ്യാധ്വാനം ഒഴികെയുള്ള മറ്റെല്ലാം സ്ഥിരമൂലധനമാണ്. അതായത്,
സോപ്പ്= സ്ഥിരമൂലധനം+ അധ്വാനം.
എന്നാൽ സ്ഥിരമൂലധനം എങ്ങനെ ഉണ്ടായി..? തീർച്ചയായും അധ്വാനത്തിലൂടെ തന്നെ. ഉദാഃ സോപ്പ് നിർമിക്കുന്ന മെഷീനും ഫാക്ടറിയും മറ്റ് വസ്തുക്കളും ഉണ്ടാക്കിയത് അവയ്ക്കാവശ്യമായ സ്ഥിരമൂലധനത്തോടൊപ്പം അധ്വാനവും ചേർത്താണല്ലോ..
സോപ്പുനിർമിക്കുന്ന മെഷീൻ തന്നെ മറ്റു ഫാക്ടറികളിൽ എത്രയോ തൊഴിലാളികളുടെ അധ്വാനം മൂലം ഉണ്ടായതാണ്.! ഈ മെഷീന് ആവശ്യമായ അസംസ്കൃതവസ്തുക്കളും മറ്റും ഇതുപോലെ അധ്വാനത്തിലൂടെ ഉണ്ടായതാണ്.. ഇങ്ങനെ സോപ്പിന്റെ മൊത്തം ഫ്ലാഷ്ബാക്കിലേക്ക് നോക്കിയാൽ സോപ്പ് എന്ന വസ്തു പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനമാണെന്ന് മനസിലാക്കാം.. ഒരു ഉത്പന്നം നിർമിക്കാനാവശ്യമായ സമൂഹത്തിലെ മുഴുവൻ അധ്വാനത്തെ സാമൂഹ്യാധ്വാനം എന്ന് പറയുന്നു. അധ്വാനമൊഴികെയുള്ള മറ്റ് വസ്തുക്കളും അധ്വാനത്തിലൂടെ തന്നെ ഉണ്ടായതാണ്.
അതിനാൽ അധ്വാനമൂല്യസിദ്ധാന്തമെന്നത് ഇങ്ങനെ ചുരുക്കാം.. ഏതൊരു ഉത്പന്നത്തിന്റെ മൂല്യവും യഥാർത്ഥത്തിൽ അതിനു പിന്നിലെ മൊത്തം സാമൂഹ്യാധ്വാനത്തിന്റെ മൂല്യമാണ്..
കാൾ മാർക്സിന്റെ ഏറ്റവും വലിയ സംഭാവനയായ മിച്ചമൂലസിദ്ധാന്തത്തിന്റെ അടിത്തറയാണ് അധ്വാനമൂല്യസിദ്ധാന്തം. ഇത് പ്രസ്താവിച്ചത് മാർക്സല്ല.. മറിച്ച് Father of Economics എന്ന് അറിയപ്പെടുന്ന ആഡം സ്മിത്താണ്.
ഒരു ഉത്പന്നം എന്നത് സാധനമോ സേവനമോ ആകാം. ഏതായാലും ശരി, അത് മനുഷ്യാധ്വാനം തന്നെയാണ്. അധ്വാനം എന്നത് ഒരു ഭൗതികേതരവസ്തുവാണ്. അതായത് അധ്വാനത്തിന് ഒരിക്കലും സ്വതന്ത്രമായി നിലനിൽക്കാനാവില്ല. അതിനെ കൈവെള്ളയിലോ പാത്രത്തിലോ എടുത്ത് കാണിച്ചുതരാനും ആവില്ല. അത് തൊഴിലാളിയിൽ നിന്നും ഉത്പന്നത്തിലേക്ക് ഉത്പാദനസമയത്ത് പ്രവേശിക്കുകയാണ് ചെയ്യുന്നത്.
അതായത് ഒരു സോപ്പിൽ സോപ്പുണ്ടാക്കാനുള്ള അധ്വാനം മാത്രമല്ല സോപ്പുണ്ടാക്കാൻ സഹായിക്കുന്ന ഓരോ ഉപകരണങ്ങളും വസ്തുക്കളും ( എന്തിന്, ഒരു ചെറിയ സ്പൂൺ പോലും..!) നിർമിക്കാനാവശ്യമായ അധ്വാനങ്ങളും അടങ്ങിയിരിക്കുന്നു. അറിഞ്ഞും അറിയാതെയും ലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനമാണ് ഒരു ഉത്പന്നത്തിൽ സന്നിവേശിക്കുന്നത്. അതിനാൽ അധ്വാനത്തിന്റെ ഭൗതികരൂപം തന്നെയാണ് ഓരോ ഉത്പന്നവും..
അധ്വാനത്തെ നമുക്ക് നേരിട്ട് കാണാനാവില്ലെങ്കിലും നാം കാണുന്ന ഓരോ വസ്തുവും അധ്വാനം തന്നെയാണ്. ഈ അധ്വാനത്തിന്റെ വില തന്നെയാണ് ആ ഉത്പന്നത്തിന്റെ മൂല്യം. ഉത്പന്നത്തിന്റെ വില എന്നത് ഈ മൂല്യത്തേക്കാൾ കൂടുതലോ കുറവോ ആകാം. എന്നാൽ അത്തരം വ്‌യത്യസ്തനിരക്കുകൾ മാർക്കറ്റിൽ ശരാശരിവത്ക്കരിക്കപ്പെടുമ്പോൾ ചരക്കിന്റെ മൂല്യം ലഭിക്കും

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...