ലാഭക്കൊതി, അത്യാഗ്രഹം, സ്വാർത്ഥത ഇതു മൂന്നുമാണ് മുതലാളിത്തത്തിന്റെ അടിസ്ഥാനം.,ലാഭമാണ് മുതലാളിത്തത്തിന്റെ പ്രചോദനം. മുതലാളിത്തലോകത്ത് സമ്പന്നരിലും ദരിദ്രരിലും ഒരുപോലെ ഈ ചിന്താഗതികൾ വ്യാപിക്കും. മുകേഷ് അംബാനിക്കും സൊമാലിയയിലെ ആദിവാസിക്കും പണം സമ്പാദിച്ചുകൂട്ടാനും ആർത്തുല്ലസിക്കാനും ആഗ്രഹമുണ്ടാകുമല്ലോ.. അതായത് ആർത്തിയിൽ അധിഷ്ഠിതമായ മുതലാളിത്തസംസ്കാരം എല്ലാ ജനങ്ങളിലും നിലനിൽക്കുമ്പോഴും പണം വാരി കുന്നുകൂട്ടുന്നത് ഒന്നോ രണ്ടോ ശതമാനം പേർ മാത്രമായിരിക്കും. ബൂർഷ്വാസിയുടെ ബൗദ്ധിക-സാംസ്കാരികഘടകങ്ങൾ സാധാരണക്കാരും പിന്തുടരാൻ ആഗ്രഹിക്കും..
മുതലാളിത്തം ഉത്പാദിപ്പിക്കുന്നത് ചരക്കിനേക്കാൾ അവയോടുള്ള ആഗ്രഹമാണ്. പണമുണ്ടാക്കുന്നതാണ് വിജയം എന്ന് കരുതുന്നു. പണമുള്ളവൻ ആദരിക്കപ്പെടുന്നു. ഈ ഒരു ചിന്താഗതി സമൂഹത്തിൽ മുഴുവൻ പടർന്നുപിടിക്കുന്നു. പരസ്യങ്ങളിലൂടെയും മറ്റും ജനങ്ങളെ ഉപഭോഗസംസ്കാരത്തിലേക്ക് മുതലാളിത്തം തള്ളിവിടുന്നു. മത്സരം, അരാഷ്ട്രീയബോധം, സ്വാർത്ഥത, ധൂർത്ത്, അഴിമതി ഇത്തരം ചിന്തകളെല്ലാം മുതലാളിത്ത സംസ്കാരത്തിന്റെ ഫലമാണ്. ലോകം വിജയികൾക്കുള്ളതാണ്. സമ്പന്നരെയും ശക്തരെയുമാണ് ലോകത്തിനാവശ്യം. ദരിദ്രരെയും പരാജിതരെയും കുറിച്ച് ഓർക്കരുത്. ഇതാണ് ആഗോളവത്കരണത്തിന്റെ നീതി... മനുഷ്യത്വവിരുദ്ധമായ നീതി...!!
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...