ചൂഷണവും ലാഭത്തിനുവേണ്ടിയുള്ള മത്സരവും സ്വാഭാവികമാണെന്ന് മുതലാളിത്തം എന്നും വിലയിരുത്തും. അതിനാൽ പലവിധങ്ങളായ കുറ്റകൃത്യങ്ങളും മുതലാളിത്തത്തിൽ തഴച്ചുവളരുകയും ചെയ്യും. Criminologyയെ കുറിച്ചുള്ള മാർക്സിസ്റ്റ് വിശദീകരണം ഇവിടെയാണ് പ്രസക്തമാകുന്നത്. ലാഭം മുതലാളിത്തത്തിന്റെ പ്രഥമലക്ഷ്യമായതിനാൽ ലാഭത്തിനും സമ്പത്തിനും വേണ്ടി മനുഷ്യൻ എന്ത് കൊടുംപാതകവും ചെയ്താലും അത്ഭുതപ്പെടാനില്ല. മോഷണം, പിടിച്ചുപറി എന്നിവ മുതൽ പണത്തിനായുള്ള കൊലപാതകങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടും. കള്ളപ്പണവും കള്ളനോട്ടും അഴിമതിയും അനായാസമായി വർധിക്കും..
ഇത്തരം കുറ്റകൃത്യങ്ങൾക്കു പിന്നിൽ ഗവൺമെന്റിന്റെയോ രാഷ്ട്രീയപ്പാർട്ടികളുടെയോ പിന്തുണയും ഉണ്ടാവാം. സമൂഹത്തിൽ നടമാടുന്ന ഇത്തരം അരാജകപ്രവർത്തനങ്ങളെ ഭരണകൂടവും മാധ്യമങ്ങളും പോലീസും ഒക്കെ എടുത്തുകാട്ടും.. ഇവിടെ മുതലാളിത്തം സൃഷ്ടിക്കുന്ന പ്രതിസന്ധികളെയും അസമത്വങ്ങളെയും സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെയും മറച്ചുപിടിക്കാനും ഇതിലൂടെ കഴിയും.. ആവർത്തിച്ചുവരുന്ന സാമ്പത്തികപ്രതിസന്ധികൾ, വർധിക്കുന്ന ദാരിദ്യ്രം, തൊഴിലില്ലായ്മ ഇതെല്ലാം കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകും. സാഹചര്യങ്ങൾ മനുഷ്യരെ മോഷ്ടാക്കളും കൊടുംക്രിമിനലുകളും ആക്കിയാലും അത്ഭുതപ്പെടേണ്ടതുമില്ല.. പല ചതിക്കുഴികളിലും വീഴാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതും ഇത്തരം കയ്പ് നിറഞ്ഞ ജീവിതസാഹചര്യങ്ങളാണ്.
മുതലാളിത്തം ആഗോളവത്കരണഘട്ടത്തിലെത്തിയതോടെ ക്രിമിനലിസവും ആഗോളവത്കരിക്കപ്പെട്ടു എന്നതും കാണാം. മയക്കുമരുന്നും പെൺവാണിഭവും ആയുധക്കച്ചവടവും ഒക്കെ രാജ്യാതിർത്തികൾ കടന്ന് ലാഭം കൊയ്യുന്നു.. സാമ്രാജ്യത്വത്തിനെതിരായ ജനരോഷത്തെ മുതലെടുത്ത് മനുഷ്യനിൽ മതമൗലികത തിരുകിക്കയറ്റി തീവ്രവാദവും തഴച്ചുവളരുന്നു. ലോകത്തിന് ഏറ്റവും വലിയ ഭീഷണിയായ ഭീകരവാദത്തെ ഉദ്ഘാടനം ചെയ്തതും ഇന്നും സ്പോൺസർ ചെയ്യുന്നതും അമേരിക്കൻ സാമ്രാജ്യത്വം അണെന്നത് പരസ്യമായ രഹസ്യമാണ്. ചോരക്കളികളും അരാജകത്വവും കൊടുംകുറ്റകൃത്യങ്ങളും ഒരു ഭാഗത്ത് വളരുമ്പോൾ ഒരു ചെറുന്യൂനപക്ഷം പട്ടുമെത്തയിൽ കിടക്കുകയും ഭരണകൂടങ്ങൾ ഉൾപെടെ സർവതിനെയും നിയന്ത്രണത്തിലാകുകയും ചെയ്യുന്നു..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...